ETV Bharat / state

Police Assistance For Preparing Nipah Virus Contact List : നിപ സമ്പര്‍ക്കപ്പട്ടികയില്‍ 950 പേർ, പട്ടിക തയ്യാറാക്കാൻ പൊലീസ് സഹായം തേടും : ആരോഗ്യമന്ത്രി - Police Assistance For Nipah Virus Contact List

Nipah Virus Contact List Preparations നിപ വൈറസ് പരിശോധനയ്‌ക്കും സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നതിനും സജ്ജീകരണങ്ങൾ ഒരുക്കി ആരോഗ്യവകുപ്പ്

നിപ വൈറസ്  നിപ സമ്പര്‍ക്കപ്പട്ടിക  സമ്പര്‍ക്കപ്പട്ടിക കണ്ടെത്താന്‍ പൊലീസ് സഹായം  വീണ ജോര്‍ജ്  നിപ അവലോകന യോഗം  Nipah Virus Contact List  Police Assistance For Nipah Virus Contact List  veena George
Police Assistance For Preparing Nipah Virus Contact List
author img

By ETV Bharat Kerala Team

Published : Sep 14, 2023, 11:06 PM IST

തിരുവനന്തപുരം : നിപ വൈറസ് സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടികയിൽ (Nipah Virus Contact List) ആകെയുള്ളത് 950 പേരെന്ന് ആരോഗ്യ വകുപ്പ്. സമ്പര്‍ക്കപ്പട്ടിക മൊബൈല്‍ ലൊക്കേഷനിലൂടെ കണ്ടെത്താന്‍ പൊലീസ് സഹായം തേടാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് (Veena George) നിപ അവലോകന യോഗത്തില്‍ നിര്‍ദേശം നല്‍കി. ഹൈ റിസ്‌ക് സമ്പര്‍ക്ക പട്ടികയിലുള്ള (High Risk Contact List) 15 പേരുടെ സാമ്പിളുകള്‍ ഇന്ന് പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം (Police Assistance For Preparing Nipah Virus Contact List).

എന്‍.ഐ.വി. പൂനെയുടെ മൊബൈല്‍ ടീം (Nipah Testing Mobile Team) സജ്ജമായിട്ടുണ്ട്. കൂടാതെ രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ മൊബൈല്‍ ടീമും എത്തിയിട്ടുണ്ട്. കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ പ്ലാന്‍ ബിയുടെ ഭാഗമായി സ്വകാര്യ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്. മരുന്നും സുരക്ഷ സാമഗ്രികളും അധികമായി ഉറപ്പ് വരുത്താന്‍ കെ.എം.എസ്.സി.എല്‍ന് മന്ത്രി നിര്‍ദേശം നല്‍കി.

മന്ത്രിമാരായ വീണ ജോര്‍ജ്, മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് അവലോകന യോഗം ചേര്‍ന്നത്. നാളെ വിപുലമായ യോഗം ചേരുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. വിഷയത്തിൽ സന്ദര്‍ശനം നടത്തിയ കേന്ദ്രസംഘം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും പ്രവര്‍ത്തനങ്ങളില്‍ തൃപ്‌തി രേഖപ്പെടുത്തുകയും ചെയ്‌തു.

നിപ സര്‍വയലന്‍സിന്‍റെ ഭാഗമായി ഇന്ന് പുതുതായി 234 പേരെ ട്രെയിസ് ചെയ്‌ത്. ആകെയുള്ള 950 പേരിൽ 213 പേരാണ് ഹൈ റിസ്‌ക് പട്ടികയിലുള്ളത്. 287 ആരോഗ്യ പ്രവര്‍ത്തകരും സമ്പര്‍ക്കപ്പട്ടികയിലുണ്ട്.

17 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും നിരീക്ഷണത്തിലുണ്ട്. ഇന്നലെ പോസ്റ്റീവായ വ്യക്തിയുടെ റൂട്ട് മാപ്പിനാവശ്യമായ വിവരങ്ങള്‍ ശേഖരിച്ചു. എക്‌സ്‌പേര്‍ട്ട് ടീം, കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്‍റെ കീഴിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഫീല്‍ഡില്‍ സന്ദര്‍ശനം നടത്തി വിവരങ്ങള്‍ ശേഖരിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ ഹൈ റിസ്‌കിലുള്ളവരെ വിളിച്ച് മാനസിക പിന്തുണ ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്‌ടര്‍, കോഴിക്കോട് ജില്ല കലക്‌ടര്‍, ആരോഗ്യ വകുപ്പ് ഡയറക്‌ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടര്‍, അഡീഷണല്‍ ഡയറക്‌ടര്‍മാര്‍, ജില്ല മെഡിക്കല്‍ ഓഫീസര്‍, ജില്ല പ്രോഗ്രാം മാനേജര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.