തിരുവനന്തപുരം: കേന്ദ്ര ഏജൻസികൾക്കെതിരായ ജുഡീഷ്യൽ അന്വേഷണം ഫെഡറലിസത്തിന്‍റെ കടയ്‌ക്കൽ കത്തി വയ്‌ക്കുന്ന തീരുമാനമാണെന്ന് ബി.ജെ.പി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ കൃഷ്‌ണദാസ്. യൂണിയൻ ലിസ്റ്റില്‍ ഉൾപ്പെടുന്നവയായത് കൊണ്ട് അതിനെ ചോദ്യം ചെയ്യാൻ സംസ്ഥാന സർക്കാരിനാകില്ലെന്നും അത് കൊണ്ട് തീരുമാനം നിലനിൽക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിസഭ തീരുമാനത്തിന് ഒരു വില പോലും ഇല്ലെന്നും കേന്ദ്ര ഏജൻസികൾക്കെതിരെ തോമസ് ഐസക് പറഞ്ഞ തെമ്മാടിത്തരം എന്ന പ്രയോഗം മന്ത്രിസഭ തീരുമാനത്തിനാണ് ചേരുകയെന്നും കൃഷ്ണദാസ് പറഞ്ഞു. മുഖ്യമന്ത്രിക്കും സ്‌പീക്കർക്കും സ്വർണക്കടത്ത് കേസിലുള്ള പങ്ക് തെളിഞ്ഞപ്പോൾ അതിൽ നിന്നും രക്ഷപ്പെടാനുള്ള വിഫല ശ്രമമാണ് ജുഡീഷ്യൽ അന്വേഷണം. അന്തസ് ഉണ്ടെങ്കില്‍ തീരുമാനം പുനപരിശോധിക്കണമെന്നും കൃഷ്‌ണദാസ് ആവശ്യപ്പെട്ടു.