തിരുവനന്തപുരം : സി.കെ ജാനുവിന് പണം നല്‍കിയതുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്‌ദരേഖ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഒരു ഫോണ്‍ സംഭാഷണം പുറത്തുവിടുമ്പോള്‍ അതിന്‍റെ മുഴുവന്‍ വിശദാംശങ്ങളും വെളിപ്പെടുത്തണം. അതാണ് മാന്യതയെന്നും സുരേന്ദ്രൻ പറഞ്ഞു.
സംഭവത്തിൽ അന്വേഷണം നടക്കട്ടെ. കൊടകര കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. നിയമവിരുദ്ധമായി ബിജെപിയെ അപമാനിക്കാനാണ് നീക്കമെങ്കില്‍ സഹകരിക്കില്ല. ഒരു കേസ് കൊണ്ടും ബിജെപിയെ ഒന്നും ചെയ്യാനാകില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
Also Read: സഹകരണ മന്ത്രാലയം; പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് നിൽക്കണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം വിമാനത്താവള സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെക്കൊണ്ട് ബിജെപി, കോണ്‍ഗ്രസ് നേതാക്കളുടെ പേര് പറയിക്കാൻ സമ്മർദം ചെലുത്തിയതിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം.
എല്ലാ വിഷയങ്ങളിലും സര്‍ക്കാരിനെ അനുകൂലിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ മന്ത്രിസഭയില്‍ എടുക്കണം. കിറ്റെക്‌സ്, സഹകരണ മന്ത്രാലയ വിഷയങ്ങളില്‍ മുഖ്യമന്ത്രിയെ അനൂകൂലിക്കുകയാണ് സതീശനെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.