ETV Bharat / state

സംസ്ഥാനത്ത് പിജി ഡോക്ടർമാര്‍ പണിമുടക്കുന്നു ; സമരം 12 മണിക്കൂര്‍

ഉടൻ തീരുമാനമായില്ലെങ്കിൽ കൂടുതൽ ശക്തമായ സമരത്തിലേക്ക് പോകുമെന്ന് പിജി ഡോക്ടർമാര്‍

pg doctors strike started  pg doctors strike  സംസ്ഥാനത്ത് പിജി ഡോക്ടർമാരുടെ സൂചന പണിമുടക്കിന് ആരംഭം  തിരുവനന്തപുരം  പിജി ഡോക്ടർമാരുടെ സൂചന പണിമുടക്ക്
സംസ്ഥാനത്ത് പിജി ഡോക്ടർമാരുടെ സൂചന പണിമുടക്കിന് ആരംഭം
author img

By

Published : Aug 2, 2021, 9:30 AM IST

Updated : Aug 2, 2021, 1:48 PM IST

തിരുവനന്തപുരം : സംസ്ഥാനത്തെ പിജി ഡോക്ടർമാരുടെ സൂചന പണിമുടക്ക് ആരംഭിച്ചു. തിങ്കളാഴ്‌ച രാവിലെ 8 മണിക്കാണ് സമരം ആരംഭിച്ചത്. 12 മണിക്കൂറാണ് പണിമുടക്ക്. കൊവിഡ് ചികിത്സ വികേന്ദ്രീകരിക്കാത്തതിനാൽ പഠനം പ്രതിസന്ധിയിലായത് ചൂണ്ടിക്കാട്ടിയാണ് സമരം.

അടിയന്തര ശസ്ത്രക്രിയകളും കൊവിഡ് ചികിത്സയും ഒഴികെയുള്ള ഡ്യൂട്ടികൾ ബഹിഷ്‌കരിച്ചാണ് പ്രതിഷേധം. ജോലിഭാരം കാരണം പഠനം പ്രതിസന്ധിയിലാണെന്നും അധ്യയനം നഷ്ടപ്പെടുന്നുവെന്നുമുള്ള പരാതിയും ഡോക്ടർമാർക്കുണ്ട്.

സംസ്ഥാനത്ത് പിജി ഡോക്ടർമാര്‍ പണിമുടക്കുന്നു ; സമരം 12 മണിക്കൂര്‍

Also read: കാഴ്‌ചയും ചലനശേഷിയും കുറഞ്ഞുവരുന്നു ; 8 വയസുകാരി സോനയ്ക്കായി കൈകോര്‍ത്ത് നാട്

റിസ്‌ക് അലവൻസ്, വേതനം വർധിപ്പിക്കൽ എന്നീ ആവശ്യവും സമരക്കാർ ഉന്നയിക്കുന്നു. ഉടൻ തീരുമാനമായില്ലെങ്കിൽ കൂടുതൽ ശക്തമായ സമരത്തിലേക്ക് പോകുമെന്നാണ് പിജി ഡോക്ടർമാരുടെ മുന്നറിയിപ്പ്.

Last Updated : Aug 2, 2021, 1:48 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.