ETV Bharat / state

സംസ്ഥാനത്ത് പെട്രോളിന് സെഞ്ച്വറി; പാറശാലയില്‍ ലിറ്ററിന് 100.04 രൂപ - പെട്രോൾ– ഡീസൽ വില

കഴിഞ്ഞ 53 ദിവസത്തിനിടെ 29 തവണ വില കൂടി. പെട്രോള്‍ വില 90ല്‍ നിന്ന് നൂറ് കടന്നത് 132 ദിവസം കൊണ്ട്

കേരളത്തിൽ പെട്രോൾ 100  സെഞ്ച്വറി അടിച്ച്‌ പെട്രോൾ വില  petrol price  petrol price in kerala to touch 100  തിരുവനന്തപുരം പാറശാല  പെട്രോൾ– ഡീസൽ വില  പെട്രോൾ വില
സെഞ്ച്വറി അടിച്ച്‌ പെട്രോൾ വില; 100 കടക്കുന്നത് തിരുവനന്തപുരം പാറശാലയിൽ
author img

By

Published : Jun 24, 2021, 7:14 AM IST

Updated : Jun 24, 2021, 7:38 AM IST

തിരുവനന്തപുരം: പെട്രോൾ വില 26 പൈസ കൂടി കൂടിയതോടെ കേരളത്തിലും ലിറ്ററിന്‌ നൂറ്‌ കടന്നു. ഇന്നലെ വില 99.78 രൂപയായിരുന്ന തിരുവനന്തപുരം ജില്ലയിലെ പാറശാലയിൽ ഇതോടെ ഇന്ന്‌ വില 100.04 രൂപ ആയി. തിരുവനന്തപുരം നഗരത്തിൽ 99.80 രൂപയും കൊച്ചിയിൽ 97.98 രൂപയുമാണു വില. പെട്രോള്‍ വില 90ല്‍ നിന്ന് നൂറ് കടന്നത് 132 ദിവസം കൊണ്ടാണ്.

കേരളം ഉൾപ്പെടെ അഞ്ച്‌ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു ഫലം വന്നശേഷം മേയ് നാല്‌ മുതൽ പെട്രോൾ– ഡീസൽ വിലയിൽ തുടർച്ചയായ വർധനയാണുണ്ടാകുന്നത്. കഴിഞ്ഞ 53 ദിവസത്തിനിടെ 29 തവണ വില കൂടി. പെട്രോളിന് 7.54 രൂപയും ഡീസലിന് 8.13 രൂപയുമാണ് ഇക്കാലയളവിൽ കൂടിയത്.

വീണ്ടും ഉയർന്ന്‌ ഉയർന്ന്‌

കേരളത്തിൽ പ്രീമിയം പെട്രോൾ വില ഈ മാസം എട്ടിനുതന്നെ നൂറു കടന്നിരുന്നു.ഡീസൽ ലീറ്ററിന് എട്ട്‌ പൈസയാണ് ഇന്നത്തെ വിലവർധന. തിരുവനന്തപുരത്ത് 94.87 രൂപയും കൊച്ചിയിൽ 93.17 രൂപയുമാണു പുതിയ വില.

രാജ്യത്ത് ആദ്യമായി പെട്രോൾവില നൂറു കടന്ന രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ ഈമാസം 12നു ഡീസൽവിലയും 100 രൂപ കടന്നിരുന്നു. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ഇന്നലെ ബാരലിന് 76 ഡോളറായിരുന്നു. ക്രൂഡ് വില 144 ഡോളറെന്ന റെക്കോർഡ് നിലവാരത്തിലായിരുന്ന 2008ൽ ഇന്ത്യയിൽ പെട്രോളിനുണ്ടായിരുന്നത് ഇപ്പോഴത്തേതിന്‍റെ പകുതിയിൽ താഴെ വിലമാത്രം.

also read:സെപ്റ്റംബര്‍ അവസാനത്തോടെ സംസ്ഥാനത്ത് കൊവിഡ് കുറയും ; കൈവിടരുത് ജാഗ്രത

Last Updated : Jun 24, 2021, 7:38 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.