തിരുവനന്തപുരം: രാജ്യത്ത് പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലയില്‍ വീണ്ടും വര്‍ധന. ഇന്ന് (31.03.2022) പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വർധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഡീസൽ വില 100 കടന്നു. 100.14 ആണ് തിരുവനന്തപുരത്തെ ഡീസൽ വില.
ഈ മാസം ഇത് പത്താം തവണയാണ് രാജ്യത്ത് ഇന്ധനവില വർധിക്കുന്നത്. 11 ദിവസത്തിനിടെ ഡീസലിന് കൂടിയത് 6.74 രൂപയും പെട്രോളിന് കൂടിയത് 6.98 രൂപയുമാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ രാജ്യത്ത് ഇന്ധനവില കുതിച്ചുയരുകയാണ്. രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം 137 ദിവസം എണ്ണവില കൂട്ടിയിരുന്നില്ല.
പ്രധാന നഗരങ്ങളിലെ ഇന്ധനവില
- കൊച്ചി: പെട്രോൾ-111.28 ഡീസൽ-98.29
- കോഴിക്കോട്: പെട്രോൾ-111.52 ഡീസൽ-98.54
- തിരുവനന്തപുരം: പെട്രോൾ-113.24 ഡീസൽ-100.14
Also Read: 'സാധാരണക്കാർക്ക് താങ്ങാനാവില്ല'; ബസ് ചാർജ് വർധനയിൽ പ്രതികരിച്ച് ജനം