തിരുവനന്തപുരം: കോൺഗ്രസ് നേതൃമാറ്റത്തിൽ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. ഉമ്മൻചാണ്ടി പുതിയ ആളല്ല. 2016 ലെ തിരഞ്ഞെടുപ്പിൽ യുഡി.എഫ് തോറ്റപ്പോൾ നയിച്ചത് ഉമ്മൻചാണ്ടി ആയിരുന്നുവെന്ന് വിജയരാഘവൻ പറഞ്ഞു. യു.ഡി.എഫിൽ ഭാവിയിൽ കൂടുതൽ തർക്കങ്ങളാണ് ഉണ്ടാകാൻ പോകുന്നത്. രാഷ്ട്രീയമായി യു.ഡി.എഫ് ദുർബലപ്പെട്ടുവെന്നും എ. വിജയരാഘവന്‍ പറഞ്ഞു.
അഞ്ച് വർഷത്തെ പ്രതിപക്ഷ നീക്കങ്ങൾ ജനങ്ങൾ നിരാകരിച്ചു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് കേന്ദ്ര ഏജൻസികളെ വിമർശിച്ച് സംസാരിച്ചത് വസ്തുതയാണ്. എന്നാൽ സംസ്ഥാന നേതൃത്വം ഇത്തരം ഏജൻസികളെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. കോൺഗ്രസ് ഇത്രമാത്രം ജീർണ്ണിക്കരുതെന്നും വിജയരാഘവൻ വിമര്‍ശിച്ചു.