ETV Bharat / state

people grief over oommen chandy demise| 'പാവങ്ങളെ മനസറിഞ്ഞ് സഹായിക്കുമായിരുന്നു, വീട്ടിലെ ഒരാൾ മരിച്ചതുപോലെ'; ഉമ്മന്‍ചാണ്ടിയെ അനുസ്‌മരിച്ച് കേരളം - ഉമ്മന്‍ ചാണ്ടി പൊതുദർശനം

ഉമ്മന്‍ ചാണ്ടിയെ അനുസ്‌മരിച്ച് കേരളം. നഷ്‌ടപ്പെട്ടത് തങ്ങളുടെ പ്രിയ നേതാവെന്ന് ആളുകൾ..

people expresses grief over oommen chandy demise  oommen chandy demise  oommen chandy death  janamsamparkka paripadi  oommen chandy vox pops  vox pops in oommen chandy dies  public openion about oommen chandy  oommen chandy  ഉമ്മന്‍ ചാണ്ടി  ഉമ്മന്‍ ചാണ്ടി മരണം  ഉമ്മന്‍ ചാണ്ടി മരണത്തിൽ ആളുകൾ  ഉമ്മന്‍ ചാണ്ടി വിയോഗത്തിൽ ആളുകൾ  ഉമ്മൻ ചാണ്ടി തിരുവനന്തപുരം  ഉമ്മന്‍ ചാണ്ടി സംസ്‌കാര ചടങ്ങുകൾ  ഉമ്മന്‍ ചാണ്ടി കേരളം  ഉമ്മന്‍ ചാണ്ടി പൊതുദർശനം  oommen chandy funeral
oommen chandy
author img

By

Published : Jul 18, 2023, 2:06 PM IST

Updated : Jul 18, 2023, 2:29 PM IST

ജനനായകൻ ഓർമയായതിന്‍റെ ദുഃഖത്തിൽ ജനങ്ങൾ

തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ലോകത്തോട് വിട പറയുമ്പോള്‍ നഷ്‌ടമാവുന്നത് രാഷ്ട്രീയത്തിലെ ഒരു ആചാര്യനെ മാത്രമല്ല, ജനഹൃദയങ്ങളില്‍ ജീവിച്ചിരുന്ന പ്രിയപ്പെട്ട നേതാവിനെ കൂടിയാണ്. സമൂഹത്തിലെ ഏറ്റവും അടിത്തട്ടില്‍ ഉള്ളവരെയടക്കം ചേര്‍ത്തുനിര്‍ത്തിയ മുന്‍ മുഖ്യമന്ത്രിയുടെ വിയോഗവാര്‍ത്ത കേരള ജനതയെ ഒന്നടങ്കം സങ്കടത്തിലാഴ്‌ത്തിയിരിക്കുകയാണ്. ഉമ്മന്‍ചാണ്ടിയുടെ വിയോഗം സാധാരണക്കാര്‍ക്ക് കനത്ത നഷ്‌ടമാണെന്നാണ് ആളുകൾ പറയുന്നത്.

ജനസമ്പർക്ക പരിപാടിയിലൂടെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്‌നങ്ങൾ മനസിലാക്കി പ്രവർത്തിക്കാൻ സാധിച്ചത് അദ്ദേഹത്തെ കൂടുതൽ ജനപ്രിയനാക്കിയിരുന്നു. അദ്ദേഹത്തിന്‍റെ വിയോഗത്തിൽ സാധരണക്കാർക്ക് നഷ്‌ടമാകുന്നത് എന്തും ഓടിച്ചെന്ന് പറയാൻ കഴിഞ്ഞിരുന്ന അവരുടെ ജനകീയ നേതാവിനെ കൂടിയാണെന്ന് ഇവർ പറയുന്നു. പൊതുസേവനത്തിൽ ആത്മാർഥതയുടെ നിറരൂപമായിരുന്ന മാതൃകാപരമായ അടിത്തറയുള്ള നേതാവാണ് അദ്ദേഹമെന്നാണ് കോൺഗ്രസ് പ്രവർത്തകരും പറയുന്നത്.

ഭിന്നശേഷിക്കാരനായ തനിക്ക് ആദ്യമായി വീൽചെയർ നൽകി സഹായിച്ചതും ചവർ ഫാക്‌ടറി അടക്കാൻ മുൻകൈയെടുത്തതും പെൻഷൻ ലഭിച്ചുതുടങ്ങിയതുമൊക്കെ ആളുകൾ ഓർത്തെടുത്ത് പറയുന്നു. തങ്ങളുടെ പ്രിയ നേതാവിന്‍റെ വേർപാടിൽ വാക്കുകൾ പൂർത്തീകരിക്കാൻ കഴിയാതെ വിതുമ്പുന്നവരും അനേകമാണ്. ജനനായകൻ ഓർമയായതിന്‍റെ ദുഃഖം ഇടിവി ഭാരതിനോട് പങ്കുവക്കുകയാണ് തിരുവനന്തപുരത്തെ സാധാരണക്കാർ.

ജനപ്രിയനാക്കിയ ജനസമ്പർക്ക പരിപാടി : ഉമ്മൻചാണ്ടി വിടപറയുമ്പോൾ കേരളം ഏറ്റവുമധികം ഓർത്തെടുത്തത് അദ്ദേഹത്തിന്‍റെ ജനസമ്പർക്ക പരിപാടിയെ കുറിച്ചായിരുന്നിരിക്കും. ജനസമ്പർക്ക പരിപാടി വഴി ആയിരങ്ങൾക്കാണ് സഹായം ലഭിച്ചത്. കേൾവി ശക്തിയില്ലാതിരുന്ന കോഴിക്കോട് ചെങ്ങോട്ട്കാവ് സ്വദേശിയായ മുഹമ്മദ് നിഷാലിന് സഹായം ലഭിച്ചതിനെ കുറിച്ചും കുടുംബം ഓർത്തെടുക്കുകയാണ്.

More read : Oommen Chandy janasamparka paripadi | 'കാണപ്പെട്ട ദൈവം'; ജനസമ്പർക്ക പരിപാടി ഇല്ലായിരുന്നെങ്കില്‍ കേൾവിശക്തി തിരികെ കിട്ടില്ലായിരുന്നു, മുഹമ്മദ് നിഷാലും കുടുംബവും പറയുന്നു

മൂന്ന് വയസ് വരെ ചെവി കേൾക്കില്ലായിരുന്നു മുഹമ്മദ് നിഷാലിന്. മൈസൂരിൽ പോയി ചികിത്സിച്ചിട്ടും ഫലമുണ്ടായില്ല. കോക്ലിയർ ഇംപ്ലാൻ്റ് ചെയ്യാൻ 8 ലക്ഷം രൂപ വേണമെന്നറിഞ്ഞ് എന്തു ചെയ്യണമെന്നറിയാതെ കുടുംബം പ്രതിസന്ധിയിലായി. അതിനിടെയാണ് സർക്കാരിന്‍റെ 'ശ്രുതിലയം' പദ്ധതിയെ കുറിച്ച് അറിയുന്നത്. 2012ൽ ജനസമ്പർക്ക പരിപാടിയിൽ പങ്കെടുത്തു. ഉമ്മൻചാണ്ടി അന്ന് കൊടുത്ത ഉറപ്പിൽ അവർ വിശ്വസിച്ചു. ജനസമ്പർക്ക പരിപാടി വഴി മുഹമ്മദ് നിഷാലിന് 'ശ്രുതിലയം' പദ്ധതിയുടെ സഹായം ലഭിക്കുകയും കേൾവി ശക്തി ലഭിക്കുകയും ചെയ്‌തു.

വീട്ടിലുള്ള ഒരാളോട് പറയാൻ കഴിയുന്ന തരത്തിൽ അദ്ദേഹത്തിനോട് പറയാൻ കഴിയുമായിരുന്നു എന്നാണ് ഉമ്മൻ ചാണ്ടിയെക്കുറിച്ച് നിഷാലിന്‍റെ കുടുംബം പറയുന്നത്. ചെയ്യും എന്ന് അദ്ദേഹം പറഞ്ഞാൽ അതിൽ നമുക്ക് പ്രതീക്ഷ വക്കാമായിരുന്നു എന്നതാണ് ഉമ്മൻ ചാണ്ടിയുടെ പ്രത്യേകതയെന്നും നിഷാലിന്‍റെ അമ്മ നൗഫിന ഇടിവി ഭാരതിനോട് പറഞ്ഞു.

ജനങ്ങൾക്കിടയിലേക്കെത്തിയ നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്ന് അട്ടപ്പാടിയിലെ ജനങ്ങളും അദ്ദേഹത്തെ കുറിച്ച് പറയുന്നു. ഒന്നും പറയാതെ തന്നെ നമ്മുടെ വിഷമങ്ങൾ മനസിലാക്കാനുള്ള കഴിവുള്ളയാളായിരുന്നു അദ്ദേഹം.

More read : People mournes Oommen Chandys death | 'പറയാതെ തന്നെ വിഷമങ്ങൾ മനസിലാക്കിയിരുന്നു', അട്ടപ്പാടിക്കാർ ഓർക്കുന്നു ഉമ്മൻചാണ്ടിയെ

Last Updated : Jul 18, 2023, 2:29 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.