ETV Bharat / state

'കുട്ടികളില്‍ കൊവിഡ് ഗുരുതരമാകില്ല' ; സ്‌കൂൾ തുറക്കുന്നതിൽ ആശങ്ക വേണ്ടെന്ന് ഡോ.അഭിറാം ചന്ദ്രൻ

'ചെറിയ കുട്ടികളിൽ കൊവിഡ് ബാധ ഗുരുതരമാകാറില്ല. ഒരാഴ്‌ച കൊണ്ട് ചെറിയ പനിയുടെ രീതിയിൽ വന്ന് പോകാറാണ് പതിവ്'

pediatrician dr.R.Abhiram chandran  opening school  children in small classes  covid risks in children  കുട്ടികളിലെ കൊവിഡ് ഗുരുതരമാകില്ല  കുട്ടികളിലെ കൊവിഡ്  കൊവിഡ്  സ്‌കൂൾ തുറക്കുന്നു
കുട്ടികളിലെ കൊവിഡ് ഗുരുതരമാകില്ല; സ്‌കൂൾ തുറക്കുന്നതിൽ ആശങ്ക വേണ്ടെന്ന് ഡോ. അഭിറാം ചന്ദ്രൻ
author img

By

Published : Sep 21, 2021, 4:17 PM IST

തിരുവനന്തപുരം : ചെറിയ കുട്ടികളുടെ ക്ലാസുകള്‍ തുടങ്ങുന്നതിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ വിദഗ്‌ധർ. ചെറിയ കുട്ടികളിൽ കൊവിഡ് ബാധ ഗുരുതരമാകാറില്ല. ഒരാഴ്‌ച കൊണ്ട് ചെറിയ പനിയുടെ രീതിയിൽ വന്ന് പോകാറാണ് പതിവ്.

അതുകൊണ്ട് തന്നെ സ്‌കൂളുകൾ തുറക്കുമ്പോൾ കുട്ടികൾക്ക് കൊവിഡ് വരുമെന്ന ആശങ്ക വേണ്ടെന്ന് ശിശുരോഗ വിദഗ്‌ധൻ ഡോ. അഭിറാം ചന്ദ്രൻ പറയുന്നു.

'കുട്ടികളില്‍ കൊവിഡ് ഗുരുതരമാകില്ല' ; സ്‌കൂൾ തുറക്കുന്നതിൽ ആശങ്ക വേണ്ടെന്ന് ഡോ.അഭിറാം ചന്ദ്രൻ

കുട്ടികളിൽ നിന്ന് വീട്ടിലെ മുതിർന്നവർക്ക് രോഗബാധയുണ്ടാകാതിരിക്കാനാണ് ആദ്യഘട്ടത്തിൽ സ്കൂളുകൾ അടച്ചത്. എന്നാൽ വാക്‌സിനേഷൻ 90 ശതമാനത്തിലെത്തിയതോടെ കുട്ടികളിൽ നിന്ന് മുതിർന്നവർക്ക് രോഗം പകരുന്നതിലുള്ള അപകട സാധ്യത കുറഞ്ഞിട്ടുണ്ട്.

ഗുരുതരമായ രോഗങ്ങളുള്ളവർ വീടുകളിലുണ്ടെങ്കിൽ കുട്ടികൾ സ്കൂളുകളില്‍ പോയി വരുമ്പോൾ പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നും ഡോ. അഭിറാം ചന്ദ്രൻ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.