തിരുവനന്തപുരം: ബാലികക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പള്ളിക്കൽ പൊലീസ് പിടികൂടി. പള്ളിക്കൽ കാട്ടുപുതുശേരി സ്വദേശി നൗഫൽ (28)ആണ് പിടിയിലായത്.
മാങ്ങപറിച്ച് നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ബാലികയെ പ്രതി ഒഴിഞ്ഞ പറമ്പിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ലൈഗീകമായി പീഡിപ്പിക്കുകയുമായിരുന്നു.
Also read: ഫോണ്‍ ഉപയോഗത്തെ ചൊല്ലി വഴക്ക് ; 17കാരിയെ സഹോദരന്‍ വെട്ടിക്കൊന്നു
വിവരം മറ്റാരോടെങ്കിലും പറഞ്ഞാൽ കൊന്ന് കളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതിനാൽ പീഡന വിവരം ബാലിക മറ്റാരോടും പറഞ്ഞില്ല. എന്നാൽ കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭിവികത തോന്നിയ മാതാവ് സ്നേഹത്തോടെ കുട്ടിയോട് കാര്യങ്ങൾ ചോദിക്കുകയും വിവരങ്ങൾ അറിയുകയുമായിരുന്നു.
Also read: യുവതി മരിച്ചത് കൊവിഡ് ബാധിച്ചല്ല, ഭര്‍ത്താവ് കൊലപ്പെടുത്തിയത് ; തിരുപ്പതി സംഭവത്തില്‍ ട്വിസ്റ്റ്
തുടർന്ന് കുട്ടിയുടെ മാതാവ് പള്ളിക്കൽ പൊലീസിന് പരാതി നൽകിയതിൻ മേൽ എസ്ഐ ശരലാലിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ 28ന് പുലർച്ചെ കസ്റ്റഡിയിൽ എടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.