തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ദേശാഭിമാനി ദിനപത്രത്തിന്റെ ചീഫ് എഡിറ്ററുമായ പി.രാജീവ് നിയമസഭയിലേക്ക്.
കളമശ്ശേരി നിയോജക മണ്ഡലത്തില്‍ ജയിച്ചുകയറിയാണ് മുൻ രാജ്യസഭാംഗം കൂടിയായ രാജീവ് ആദ്യമായി നിയമസഭയിലെത്തുന്നത്. മുന്‍ മന്ത്രിയും മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയുമായ വികെ ഇബ്രാഹിംകുഞ്ഞിനെതിരായ പാലാരിവട്ടംപാലം അഴിമതി കേസ് സജീവ ചര്‍ച്ചയാക്കിയത് രാജീവിന്റെ വിജയത്തില്‍ നിര്‍ണായകമായി.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് എത്തിയ രാജീവ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ച ശേഷം അഭിഭാഷകനായി.
രാജ്യസഭാംഗം എന്ന നിലയില്‍ പി.രാജീവ് നടത്തിയ ഇടപെടലുകൾ ദേശീയ തലത്തില്‍ ചർച്ചയായിരുന്നു. 2019ല്‍ എറണാകുളം മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.