ETV Bharat / state

പൗരത്വ നിയമം; കേന്ദ്രം വിജ്ഞാപനമിറക്കരുതെന്ന ആവശ്യവുമായി പ്രതിപക്ഷം

പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധവും രാജ്യത്തിന്‍റെ വിശാല താത്പര്യങ്ങള്‍ക്ക് എതിരുമാണെന്നും കാണിച്ച് പ്രതിപക്ഷ നേതാക്കൾ സ്‌പീക്കർക്ക് കത്ത് നൽകി

പൗരത്വ നിയമം  പൗരത്വ നിയമം കേന്ദ്രം വിജ്ഞാപനം  caa  citizenship act
പ്രതിപക്ഷം
author img

By

Published : Dec 30, 2019, 4:27 PM IST

തിരുവനന്തപുരം: പൗരത്വ നിയമം വിജ്ഞാപനം ചെയ്യരുതെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് പ്രതിപക്ഷം. ഇക്കാര്യം നാളെ ചേരുന്ന പ്രത്യക നിയമസഭാ സമ്മേളനത്തിൽ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ സ്‌പീക്കര്‍ക്ക് കത്ത് നല്‍കി.

പൗരത്വ ഭേദഗതി നിയമത്തിനെതിരായുള്ള പ്രമേയം പാസാക്കാനാണ് പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിന്‍റെ തീരുമാന പ്രകാരമാണ് സമ്മേളനം. മുഖ്യമന്ത്രി അവതരിപ്പിക്കുന്ന പ്രമേയം ഏകകണ്‌ഠമായി പാസാക്കാനായിരുന്നു യോഗത്തിന്‍റെ തീരുമാനം. പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്രം കൊണ്ടുവന്ന പുതിയ ഭേദഗതി പിന്‍വലിക്കണമെന്ന പ്രമേയമാകും സര്‍ക്കാര്‍ അവതരിപ്പിക്കുക. ഇതിനിടയിലാണ് പുതിയ ആവശ്യവുമായി പ്രതിപക്ഷം രംഗത്ത് വന്നിരിക്കുന്നത്.

പുതിയ ഭേദഗതി സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വിഞ്ജാപനമിറക്കാത്തതിനാല്‍ നടപടികള്‍ പിന്‍വലിക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. ഇക്കാര്യ കാണിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വി.ഡി.സതീശന്‍ എംഎല്‍എയും ചേർന്നാണ് സ്‌പീക്കര്‍ ശ്രീരാമകൃഷ്‌ണന് കത്ത് നല്‍കിയത്. പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധവും രാജ്യത്തിന്‍റെ വിശാല താത്പര്യങ്ങള്‍ക്ക് എതിരുമാണെന്നും കത്തില്‍ പ്രതിപാദിക്കുന്നു.

എന്നാല്‍ ഈ കത്ത് നാളത്തെ സമ്മേളനത്തില്‍ അംഗീകരിക്കാന്‍ സാധ്യതയില്ല. സര്‍ക്കാര്‍ തീരുമാനം അനുസരിച്ച് മുന്നോട്ട് പോകാനാകും സ്‌പീക്കര്‍ ശ്രമിക്കുക. പട്ടികജാതി പട്ടികവര്‍ഗ സംവരണം പത്ത് വര്‍ഷം കൂടി നീട്ടാനുള്ള സമ്മേളനത്തിലാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം സുപ്രധാന വിഷയമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Intro:പൗരത്വ നിയമം വിജ്ഞാപനം ചെയ്യരുതെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് പ്രതിപക്ഷം. നാളെ ചേരുന്ന പ്രത്യക നിയമസഭാ സമ്മേളനം ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കി.Body:പൗരത്വ ഭേദഗതി നിയമത്തിനെതിരായുള്ള പ്രമേയം പാസാക്കാനാണ് പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിന്റെ തീരുമാന പ്രകാരമാണ് ഇത്തരമൊരു സമ്മേളനം വിളിച്ചു ചേര്‍ക്കുന്നത്. മുഖ്യമന്ത്രി അവതരിപ്പിക്കുന്ന പ്രമേയം ഏകകണ്ഠമായി പാസാക്കാനയിരുന്നു എടുത്ത തീരുമാനം. പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്രം കൊണ്ടുവന്ന പുതിയ ഭേദഗതി പിന്‍വലിക്കണമെന്ന പ്രമേയമാകും സര്‍ക്കാര്‍ അവതരിപ്പിക്കുക. ഇതിനിടയിലാണ് പുതിയ ആവശ്യവുമായി പ്രതിപക്ഷം രഗത്ത് വന്നിരിക്കുന്നത്. പുതിയ ഭേദഗതി സംബന്ധിച്ച് കേന്ദ്രം സര്‍ക്കാര്‍ വിഞ്ജാപനമിറക്കാത്തതിനാല്‍ നടപടികള്‍ പിന്‍വലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഇക്കാര്യ കാണിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, വി.ഡി.സതീശന്‍ എം.എല്‍.എയും സ്പീക്കര്‍ ശ്രീരാമകൃഷ്ണന് കത്ത് നല്‍കി. പൗരത്വ നിയമ ഭേദഗതി ഭരണ ഘടനാ വിരുദ്ധവും രാജ്യത്തിന്റെ വിശാല താത്പര്യങ്ങള്‍ക്ക് എതിരുമാണെന്ന് കത്തില്‍ പ്രതിപക്ഷം പറയുന്നു. അതുകൊണ്ട് തന്നെ വിഞ്ജാപനമിറ്ക്കരുതെന്ന് കേന്ദ്രസര്‍ക്കാറിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെടണമെന്നാണ് ആവശ്യം. എന്നാല്‍ ഈ കത്ത് നാളത്തെ സമ്മേളനത്തില്‍ അംഗീകരിക്കാന്‍ സാധ്യതയില്ല. സര്‍ക്കാര്‍ തീരുമാനം അനുസരിച്ച് മുന്നോട്ട് പോകാനാകും സ്പീക്കര്‍ ശ്രമിക്കുക. പട്ടികജാതി പട്ടിക വര്‍ഗ സംവരണം പത്ത് വര്‍ഷം കൂടി നീട്ടാനാണ് നാളത്തെ പ്രത്യക സമ്മേളനം. ഇതിലാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം സുപ്രധാന വിഷയമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.