തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ കർഷക ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തെ അനുകൂലിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കർഷക ദ്രോഹ നിയമമാണ് കേന്ദ്രസർക്കാർ പാസാക്കിയിരിക്കുന്നത്. ദോശ ചുടുന്ന വേഗതയിൽ ബില്ലുകൾ പാസാക്കുകയാണ്. സംസ്ഥാനത്തിന്‍റെ അധികാരത്തെ ബാധിക്കുന്ന വിഷയത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും മന്ത്രിസഭാ തീരുമാനം അംഗീകരിക്കുന്നതായും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സെക്രട്ടേറിയറ്റിലെ ഫയൽ കത്തിയ സംഭവത്തിൽ വാർത്തകൾ നൽകിയ മാധ്യമങ്ങൾക്കെതിരെ സർക്കാർ നടപടി എടുക്കുന്നത് മാധ്യമ സ്വതന്ത്ര്യം നിലനിൽക്കുന്ന രാജ്യത്ത് ചെയ്യാന്‍ പാടില്ലാത്തതാണ്. മാധ്യമ പ്രവർത്തകരോട് അസഹിഷ്ണുത ഭരണാധികാരികൾക്ക് ചേരുന്നതല്ലെന്നും ചെന്നിത്തല പറഞ്ഞു.