തിരുവനന്തപുരം: മൂന്നര വര്‍ഷം വൈകിച്ച ശേഷമാണ് കോന്നി മെഡിക്കല്‍ കോളജ് ഇപ്പോള്‍ ഉദ്ഘാടനം ചെയ്തതെന്ന ആരോപണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യുഡിഎഫ് സര്‍ക്കാര്‍ 70 ശതമാനം പൂര്‍ത്തിയാക്കിയ മെഡിക്കല്‍ കോളജിന്‍റെ നിര്‍മ്മാണം അഞ്ച് വര്‍ഷം കിട്ടിയിട്ടും രാഷ്ട്രീയ കാരണങ്ങളാല്‍ പൂര്‍ത്തിയാക്കാതെ തെരഞ്ഞെടുപ്പ് അടുത്തത് കണ്ട് തിരക്കിട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 300 കിടക്കകൾ ഉണ്ടെങ്കിലും 100 കിടക്കകള്‍ വച്ചാണ് ഉദ്ഘാടനം ചെയ്തത്. പ്രധാന ചികിത്സാ ഉപകരണങ്ങള്‍ ഇനിയും സ്ഥാപിക്കാനുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
2011ലെ ബജറ്റില്‍ മെഡിക്കല്‍ കോളജിനായി 25 കോടി രൂപ യുഡിഎഫ് സര്‍ക്കാര്‍ വകയിരുത്തി. കോന്നി മെഡിക്കല്‍ കോളജ് യഥാസമയം പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ മൂന്ന് ബാച്ച് വിദ്യാര്‍ഥികള്‍ക്ക് അവിടെ പഠിക്കാമായിരുന്നു. ഇടതു സര്‍ക്കാര്‍ ആദ്യം മെഡിക്കൽ കോളജ് കോന്നിയില്‍ നിന്നു മാറ്റാാണ് ശ്രമിച്ചത്. ഇതിനെതിരെ ജനങ്ങള്‍ രംഗത്തു വന്നതോടെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ജീവന്‍ വച്ചതും തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് ഉദ്ഘാടനം ചെയ്തതെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.