ETV Bharat / state

സവാള വില നിയന്ത്രിക്കും; മഹാരാഷ്ട്രയില്‍ നിന്ന്‌ ആദ്യ ലോഡ്‌ എത്തി

author img

By

Published : Oct 23, 2020, 1:06 PM IST

Updated : Oct 23, 2020, 1:48 PM IST

45 രൂപ നിരക്കില്‍ ഹോര്‍ട്ടി കോര്‍പ് സ്റ്റോളുകള്‍ വഴി സവാള വില്‍ക്കും.

സവാള വില നിയന്ത്രിക്കും  മഹാരാഷ്ട്രയില്‍ നിന്നും ആദ്യ ലോഡ്‌ എത്തിച്ച് സംസ്ഥാന സര്‍ക്കാര്‍  കുത്തനെ ഉയര്‍ന്ന് സവാള വില  മഹാരാഷ്ട്രയില്‍ നിന്നും ആദ്യ ലോഡ് എത്തി  ഹോര്‍ട്ടി കോര്‍പ് സ്റ്റോളുകള്‍ വഴി വില്‍പ്പന  onion price hike  first load reached from mahashtra  onion imported from maharashtra to kerala
സവാള വില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; മഹാരാഷ്ട്രയില്‍ നിന്നും ആദ്യ ലോഡ്‌ എത്തിച്ചു

തിരുവനന്തപുരം: വില വർധനവിൽ പൊറുതിമുട്ടിയ കേരളത്തിന് ആശ്വാസമായി സവാളയെത്തി. മഹാരാഷ്‌ട്രയിൽ നിന്നും ഹോർട്ടി കോർപ് ഇറക്കുമതി ചെയ്ത 25 ടൺ സവാളയാണ് ആദ്യഘട്ടത്തില്‍ എത്തിയത്. 45 രൂപ നിരക്കിൽ ഹോർട്ടി കോർപ് സ്റ്റാളുകൾ വഴി സവാള വിൽക്കാനാണ് തീരുമാനം. സംസ്ഥാനത്ത് സവാള വില 100 രൂപയ്ക്ക് മുകളിൽ എത്തിയതോടെയാണ് സവാള ഇറക്കുമതി ചെയ്യാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. 75 ടൺ സവാളയ്ക്കാണ് കേരളം ഓർഡർ നൽകിയത്. കേന്ദ്ര സർക്കാർ സ്ഥാപനമായ നാഫെഡിന്‍റെ സഹായത്തോടെയാണ് ഇറക്കുമതി. ആദ്യ ലോഡ് സവാള മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നും വ്യാഴാഴ്‌ച കേരളത്തിലെത്തി. വടക്കൻ ജില്ലകളിലേക്കുള്ള സവാള എറണാകുളത്തിറക്കിയ ശേഷം ഇന്ന് തിരുവനന്തപുരത്ത് എത്തി.

സവാള വില നിയന്ത്രിക്കും; മഹാരാഷ്ട്രയില്‍ നിന്ന്‌ ആദ്യ ലോഡ്‌ എത്തി

ആവശ്യം വർധിക്കുന്ന സാഹചര്യത്തിൽ 200 ടൺ സവാള കൂടി എത്തിക്കുമെന്ന് ഹോർട്ടി കോർപ്പ് എംഡി ജെ.സജീവ് പറഞ്ഞു. രണ്ടാഴ്ചയ്ക്കിടെ വൻ വർധനവാണ് സവാള വിലയിലുണ്ടായത്. ചില്ലറ വിപണിയിൽ 105 രൂപ വരെയാണ് ഒരു കിലോ സവാളയുടെ കഴിഞ്ഞ ദിവസത്തെ വില. മഹാരാഷ്ട്ര, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിൽ കനത്ത മഴയെ തുടർന്ന് കൃഷി നശിച്ചതും സംഭരിച്ച സവാള നഷടമായതുമാണ് വില വർധനവിന് കാരണം.

Last Updated : Oct 23, 2020, 1:48 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.