ETV Bharat / state

Onam Season Jawan Alcohol Record Sale വന്‍കിട ബ്രാന്‍ഡുകളെ പിന്തള്ളി 'ജവാന്‍'; ഓണക്കാലത്ത് റെക്കോഡ് വില്‍പന

Jawan Makers Tiruvalla Travancore Sugars and Chemicals Ltd പൊതുമേഖല സ്ഥാപനമായ തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍ ലിമിറ്റഡാണ് ജവാന്‍ റം നിര്‍മിക്കുന്നത്

onam  onam season  jawan alcahol  record sale  Tiruvalla Travancore Sugars and Chemicals Ltd  Beverages Corporation  Yogesh Gupta  Jawan Makers  ജവാന്‍  ഓണക്കാലത്ത് റെക്കോര്‍ഡ് വില്‍പ്പന  ട്രാവന്‍കൂര്‍  ഷുഗേഴ്‌സ് ആന്‍റ് കെമിക്കല്‍ ലിമിറ്റഡാണ്  മദ്യം കുടിച്ച് മലയാളികള്‍  തിരുവനന്തപുരം  Onam Season Jawan Alcahol Record Sale Kerala
Onam Season Jawan Alcohol Record Sale
author img

By ETV Bharat Kerala Team

Published : Aug 31, 2023, 4:22 PM IST

തിരുവനന്തപുരം: ഓണക്കാലത്ത് 'വന്‍ ഹിറ്റായി' സര്‍ക്കാറിന്‍റെ ജവാന്‍ മദ്യം (Jawan Alcohol). സ്വകാര്യ കമ്പനികളുടെ ജനപ്രിയ ബ്രാന്‍ഡുകളെയെല്ലാം പിന്തള്ളിയാണ് ജവാന്‍ മദ്യവില്‍പനയില്‍ ഏറെ മുന്നിലെത്തിയത്. 6.5 ലക്ഷം ലിറ്റര്‍ ജവാന്‍ മദ്യമാണ് ഓണക്കാലത്ത് (Onam Season) വില്‍പന നടത്തിയത്.

ഇതിലൂടെ നികുതിയിനത്തില്‍ അടക്കം വന്‍ നേട്ടമാണ് സര്‍ക്കാരിനുണ്ടായിരിക്കുന്നത്. പൊതുമേഖല സ്ഥാപനമായ തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍ ലിമിറ്റഡാണ് (Tiruvalla Travancore Sugars and Chemicals Ltd) ജവാന്‍ റം നിര്‍മിക്കുന്നത്. സ്വകാര്യ കമ്പനികളുടെ മദ്യത്തെക്കാള്‍ ജവാന്‍ മദ്യം വില്‍ക്കുന്നതിന് ജീവനക്കാര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് ബെവ്‌റേജസ് കോര്‍പറേഷന്‍ (Beverages Corporation) എംഡി യോഗേഷ് ഗുപ്‌ത (Yogesh Gupta) നിര്‍ദേശിച്ചിരുന്നു.

പ്രത്യേകം ബ്രാന്‍ഡുകള്‍ ആവശ്യപ്പെടാത്തവര്‍ക്ക് ജവാന്‍ മദ്യം നല്‍കണം. ജവാന്‍ മദ്യത്തിന്‍റെ ലഭ്യത ഉറപ്പാക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ സര്‍ക്കുലറായും പുറപ്പെടുവിച്ചിരുന്നു. ഈ നീക്കമാണ് ഇപ്പോള്‍ ഗുണം ചെയ്‌തിരിക്കുന്നത്. മറ്റ് ജനപ്രിയ ബ്രാന്‍ഡുകളെക്കാള്‍ വില കുറവാണ് എന്നതും ജവാന്‍റെ സ്വീകാര്യത കൂട്ടിയിട്ടുണ്ട്. നിലവില്‍ ഒരു ലിറ്ററിന്‍റെ ബോട്ടിലിലാണ് ജവാന്‍ മദ്യം ലഭിക്കുന്നത്. 750 എംഎല്ലായും മദ്യം ഉടന്‍ വിപണിയില്‍ എത്തിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

ഓണക്കാലത്ത് 759 കോടിയുടെ മദ്യം കുടിച്ച് മലയാളികള്‍ (759 Crore Worth Of Alcohol Soled During Onam): അതേസമയം, ഇത്തവണ ഓണക്കാലത്ത് റെക്കോഡ് മദ്യവില്‍പന. 759 കോടി രൂപയുടെ മദ്യമാണ് ബെവ്‌റേജസ് കോര്‍പറേഷന്‍ വഴി വിറ്റത്. കഴിഞ്ഞ വര്‍ഷം ഇത് 700 കോടിയായിരുന്നു.

കവിഞ്ഞ വര്‍ഷത്തേക്കാള്‍ 59 കോടിയുടെ അധിക വില്‍പനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. സെപ്‌റ്റംബര്‍ 21 മുതല്‍ 30 വരെയുള്ള വില്‍പനയാണ് ഓണക്കാല വില്‍പനയായി ബെവ്‌റേജസ് കോര്‍പറേഷന്‍ കണക്കാക്കുന്നത്. ഉത്രാട ദിനത്തിലാണ് ഏറ്റവും കൂടുതല്‍ മദ്യവില്‍പന നടന്നത്.

ഈ ദിവസം ബെവ്‌കോ 121 കോടി രൂപയുടെ മദ്യ വില്‍പനയാണ് നടത്തിയത്. ഒരു കോടി ആറ് ലക്ഷം ലക്ഷം രൂപയുടെ മദ്യ വില്‍പന നടന്ന ഇരിങ്ങാലക്കുടയിലാണ് ഉത്രാട ദിനത്തില്‍ ഏറ്റവും കൂടുതല്‍ മദ്യവില്‍പന നടന്നത്. അവിട്ടം ദിനത്തില്‍ 91 കോടിയുടെ മദ്യം ബെവ്‌കോ ഔട്ട്‌ലെറ്റുകളിലൂടെ വില്‍പന നടത്തി. മലപ്പുറം തിരൂര്‍ ഔട്ട്‌ലെറ്റിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ വില്‍പന നടന്നത്.

കഴിഞ്ഞ വർഷം ഉത്രാടം വരെയുള്ള ഓണം സീസണിൽ 624 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. ഇത്തവണ ഇതേ സീസണിൽ 28 കോടി രൂപയുടെ അധിക വിൽപനയുണ്ടായി. ഉത്രാടദിന മദ്യവിൽപനയിൽ ഇത്തവണ ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റാണ് (Irinjalakuda Bevco Outlet) മുന്നിൽ. 106.22 കോടി രൂപയുടെ മദ്യമാണ് ഈ ദിവസം ഇവിടെ വിറ്റഴിച്ചത്.

101.3 കോടി രൂപയുമായി കൊല്ലം ആശ്രാമം ഔട്ട്‌ലെറ്റാണ് രണ്ടാം സ്ഥാനത്ത്. ചങ്ങനാശേരി - 95.78 ലക്ഷം, കോടതി ജങ്‌ഷൻ ചേർത്തല - 93.76 ലക്ഷം, പയ്യന്നൂർ - 91.67 ലക്ഷം, ചാലക്കുടി- 88.59 ലക്ഷം, തിരൂർ- 87.91 ലക്ഷം, തിരുവനന്തപുരം പവർ ഹൗസ് - 84.45 ലക്ഷം, ചാലക്കുടി പൊക്ളായി - 82.28 ലക്ഷം, പട്ടാമ്പി കൊപ്പം- 80.66 ലക്ഷം എന്നി ഔട്ട്‌ലെറ്റുകളാണ് വിൽപനയിൽ മുന്നിലുള്ള ആദ്യ 10 ഷോപ്പുകൾ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.