തിരുവനന്തപുരം: ഓണാഘോഷങ്ങള്‍ കളറാക്കാന്‍ ആനയറയിലെ വേൾഡ് മാർക്കറ്റ് മൈതാനത്ത് ഓണം ഫെയര്‍ (Onam Fair Anayara) ആരംഭിച്ചു. 45 നാള്‍ നീണ്ടുനില്‍ക്കുന്ന ഓണം ഫെയര്‍ ഓഗസ്റ്റ് 18നാണ് തുടങ്ങിയത്. അപൂർവ്വയിനം അലങ്കാര മത്സ്യങ്ങളും സമുദ്രാന്തർഭാഗത്തെ വിസ്മയ കാഴ്‌ചകളും സമ്മാനിക്കുന്ന അക്രലിക് ടണൽ അക്വേറിയം (Acrylic Tunnel Aquarium at Onam Fair Anayara), റോബോട്ടിക് അനിമൽ സൂ (Robotic Animal Zoo In Onam Fair), അമ്യൂസ്മെൻ്റ് പാർക്ക്, മുൻ രാഷ്ട്രപതി ഡോ. എ പി ജെ അബ്‌ദുല്‍ കലാം (A P J Abdul Kalam) ജീവചരിത്ര പവലിയൻ എന്നിവയാണ് ഇക്കുറി ഫെയറിന്‍റെ പ്രധാന ആകര്‍ഷണം.
ആനയറയിലെ വേൾഡ് മാർക്കറ്റ് മൈതാനത്ത് സംഘടിപ്പിച്ചിരിക്കുന്ന ഓണം ഫെയറിലേക്കുള്ള പ്രവേശന ഫീസ് 100 രൂപയാണ് (Onam Fair Anayara Ticket Price). റൈഡുകളില്‍ കയറാന്‍ പ്രത്യേക നിരക്ക് നല്‍കണം. ഓരോ റൈഡുകളുടെയും പ്രത്യേകതയ്‌ക്ക് അനുസരിച്ച് ഇവയുടെ ടിക്കറ്റ് നിരക്കും വ്യത്യാസപ്പെട്ടിരിക്കും.
പ്രധാന ആകര്‍ഷണങ്ങള്‍: സമുദ്രാന്തർഭാഗത്തെ വിസ്മയ കാഴ്‌ചകളുമൊരുക്കുന്ന അക്രലിക് ടണൽ അക്വേറിയം ഇതിനോടകം തന്നെ ജനശ്രദ്ധയാകര്‍ഷിച്ച് കഴിഞ്ഞു. വിദേശയിനം ഉൾപ്പെടെയുള്ള വിവിധയിനം അലങ്കാര മത്സ്യങ്ങളെ ഇവിടേക്ക് എത്തുന്നവര്‍ക്ക് കാണാം. കൂടാതെ, കാടിന്‍റെ വശ്യമനോഹാരിത സമ്മാനിക്കുന്ന റോബോട്ടിക് അനിമൽ സൂവും കാണികൾക്ക് കൗതുക കാഴ്‌ച ഒരുക്കും.
മുന്‍ രാഷ്‌ട്രപതി ഡോ. എ പി ജെ അബ്‌ദുല്‍ കലാം പവലിയനും ഫെയറിന്‍റെ മുഖ്യ ആകര്‍ഷണമാണ്. മുന്‍ രാഷ്‌ട്രപതിയുടെ ജീവചരിത്രമാണ് ഇവിടെയെത്തുന്നവരെ കാത്തിരിക്കുന്നത്. വിവിധ ഇടങ്ങളിലെ രുചി വൈവിധ്യങ്ങൾ ആസ്വദിക്കുന്നതിന് വേണ്ടി ഫുഡ് കോര്‍ട്ടും സെല്‍ഫി പ്രിയര്‍ക്കായി സെല്‍ഫി പോയിന്‍റും സജ്ജമാക്കിയിട്ടുണ്ട്.
സംസ്ഥാന ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഫുഡ് കോര്‍ട്ട് പ്രവര്‍ത്തിക്കുന്നത്. കൗതുക കാഴ്‌ചകളുടെ വിസ്‌മയം ഒരുക്കുന്ന ഓണം ഫെയർ ഓണാഘോഷത്തിന്‍റെ മാറ്റുകൂട്ടും എന്ന കാര്യത്തിൽ സംശയമില്ല.
ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് അത്തച്ചമയം: സംസ്ഥാനത്തെ ഓണാഘോഷങ്ങള്‍ക്ക് തുടക്കം. തൃപ്പൂണിത്തുറയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് (Pinarayi Vijayan Inaugurated Atham Celebration) അത്താഘോഷം ഉദ്‌ഘാടനം ചെയ്‌തത്. ചലച്ചിത്ര താരം മമ്മൂട്ടിയാണ് (Mammootty) അത്തം ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്‌തത്. തൃപ്പൂണിത്തുറ ബോയ്‌സ് ഹൈസ്‌ക്കൂളില്‍ നടന്ന പരിപാടിയില്‍ മന്ത്രി പി രാജീവായിരുന്നു അത്ത പതാക ഉയര്‍ത്തിയത്.
വൈവിധ്യങ്ങളായ കലാരൂപങ്ങള്‍ വര്‍ണാഭമായ അത്തച്ചമയ ഘോഷയാത്രയുടെ മാറ്റ് കൂട്ടി. കലാകാരന്മാര്‍ മാവേലി, വാമന വേഷങ്ങളിലും ഘോഷയാത്രയില്‍ പങ്കെടുത്തു. ചെണ്ടമേളത്തിന്‍റെ അകമ്പടിയില്‍ കോൽക്കളി, മയിലാട്ടം, കുമ്മാട്ടിക്കളി, വേലകളി തുടങ്ങിയ കേരളത്തിന്‍റെ സാംസ്‌കാരിക വൈവിധ്യം പ്രതിഫലിപ്പിക്കുന്ന കലാരൂപങ്ങളും ഘോഷയാത്രയുടെ ഭാഗമായിരുന്നു.
Read More : Athachamayam Tripunithura Onam ഓണ വരവറിയിച്ച് അത്തച്ചമയം; സംസ്ഥാനത്ത് ആഘോഷങ്ങള്‍ക്ക് തുടക്കമായി