തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതിയിലെ സി.ബി.ഐ അന്വേഷണം ഗൗരവതരമെന്നും സി.ബി.ഐ അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണവും അദ്ദേഹം തള്ളി. അഴിമതിയുടെ ഗൗരവം കണക്കിലെടുത്ത് സർക്കാർ നടപടിയെടുത്തില്ലെന്നും അദ്ദേഹം ആരോപിച്ചു. നാലര കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് മന്ത്രിമാരും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്‌ടാവും വ്യക്തമാക്കിയകാര്യം എങ്ങനെ രാഷ്ട്രീയപ്രേരിതമാകുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാൻ ആഴ്‌ചകൾ വൈകിയതു കൊണ്ടാണ് സംശയമുയരുന്നതെന്നും സിബിഐ കേസിൻ്റെ ഉളളിലേക്ക് കടന്ന് യാഥാർത്ഥ്യങ്ങൾ പുറത്തു കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലൈഫ് മിഷൻ; സി.ബി.ഐ അന്വേഷണം സ്വാഗതം ചെയ്‌ത് ഉമ്മൻചാണ്ടി
അഴിമതിയുടെ ഗൗരവം കണക്കിലെടുത്ത് സർക്കാർ നടപടിയെടുത്തില്ലെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആരോപിച്ചു.