ETV Bharat / state

നെയ്യാറ്റിൻകരയിൽ 75കാരി ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ - വൃദ്ധയെ മരിച്ചനിലയിൽ കണ്ടെത്തി

ചുണ്ടവിളാകം ലക്ഷംവീട് കോളനിയിൽ ശ്യാമളയെയാണ് വീടിനുള്ളിലെ ഹാളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Neyyattinkara death  old woman died  old woman died under mysterious circumstances  Neyyattinkara  നെയ്യാറ്റിൻകര  വൃദ്ധയെ മരിച്ചനിലയിൽ കണ്ടെത്തി  ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ
നെയ്യാറ്റിൻകരയിൽ 75കാരി ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ
author img

By

Published : Oct 22, 2021, 5:52 PM IST

തിരുവനന്തപുരം: നെയ്യാറ്റിൻകര വെൺപകലിൽ വൃദ്ധയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ചുണ്ടവിളാകം ലക്ഷംവീട് കോളനിയിൽ ശ്യാമള(75)യെയാണ് വീടിനുള്ളിലെ ഹാളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകൻ ബിനുവിന്‍റെ മരണശേഷം മരുമകൾ
ഉഷയോടൊപ്പം ആണ് ശ്യാമള താമസിച്ചിരുന്നത്.

പ്രദേശത്തെ സ്വകാര്യ ആഡിറ്റോറിയത്തിലെ ക്ലീനിങ് ജീവനക്കാരിയായിരുന്നു ശ്യാമള. കഴിഞ്ഞ ദിവസം രാത്രി വൈകിയും ശ്യാമളയുടെ വീടിനുള്ളിൽ ബഹളം കേട്ടിരുന്നതായി പരിസരവാസികൾ പറയുന്നു. മദ്യപാനശീലമുള്ള ആളാണ് ശ്യാമളയെന്നും നാട്ടുകാർ പറയുന്നു.

കഴിഞ്ഞ ദിവസം അർദ്ധരാത്രി ചെറുമകളുടെ ഭർത്താവ് ബിജു തന്നെ മർദിച്ചുവെന്ന് പറഞ്ഞ് സമീപവാസി കുമാരിയുടെ വീട്ടിൽനിന്നും ശ്യാമള ശരീരത്തിൽ പുരട്ടുന്നതിനായി എണ്ണ വാങ്ങിയിരുന്നു. രാവിലെ ചെറുമകൾ അഖിലയാണ് ശ്യാമളയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് അഖില നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.

നെയ്യാറ്റിൻകര പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയാറാക്കി വരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു. ബിജു നെയ്യാറ്റിൻകര പൊലീസിന്‍റെ നിരീക്ഷണത്തിലാണ്.

Also Read: അനുപമയെ അച്ഛൻ ചതിച്ചത് ജനന സര്‍ട്ടിഫിക്കറ്റ് മുതല്‍, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.