തിരുവനന്തപുരം : മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്ന് മേൽനോട്ട സമിതി സുപ്രീംകോടതിയിൽ. മേൽനോട്ട സമിതിയുടെ റിപ്പോർട്ടിന് മറുപടി നൽകാൻ കേരളം കൂടുതൽ സമയം ആവശ്യപ്പെട്ടു. അതിനാൽ കേസ് സുപ്രീം കോടതി നാളത്തേക്ക് മാറ്റിവച്ചു.
ജലനിരപ്പ് 139 അടി ആയി ക്രമീകരിക്കണമെന്നാണ് കേരളത്തിന്‍റെ ആവശ്യം. ഇതിലധികം വെള്ളം ഡാമിലേക്കെത്തിയാൽ ഇത് അണക്കെട്ടിന് ഭീഷണിയാകുമെന്നും കേരളം അറിയിച്ചു. മുല്ലപ്പെരിയാറില്‍ നിലവിലെ ജലനിരപ്പ് 137.6 അടിയാണ്.
ALSO READ : മാരി മാറി മാലോകർ ഒത്തുചേരുന്നു; വടക്കേ മലബാറിന് ഇനി കളിയാട്ടക്കാലം
അതേസമയം അണക്കെട്ടിന്‍റെ സുരക്ഷ പ്രധാനമാണെന്ന് പറഞ്ഞ സുപ്രീംകോടതി നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വ്യക്തമാക്കി.