തിരുവനന്തപുരം: ശബരിമല സംബന്ധിച്ച സുപ്രീംകോടതി വിധി അനുകൂലമായാലും പ്രതികൂലമായാലും ദേവസ്വംബോര്‍ഡിന് നടപ്പാക്കുകയേ നിര്‍വാഹമുള്ളൂവെന്ന് സ്ഥാനമൊഴിയുന്ന തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്‍റ് എ.പത്മകുമാര്‍. വിധി എന്തായാലും അങ്ങേയറ്റത്തെ അവധാനതയോടെ എല്ലാവരും കാണണമെന്നും എ.പത്മകുമാര്‍ പറഞ്ഞു.
സുപ്രീംകോടതിയുടെ സ്ത്രീപ്രവേശന വിധിയെ രാഷ്‌ട്രീയവത്കരിക്കാന്‍ ശ്രമിച്ചപ്പോള്‍ രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് ദേവസ്വം പ്രസിഡന്റ് എന്ന നിലയില്‍ താന്‍ ശ്രമിച്ചത്. വിധിയുടെ പേരില്‍ ഒരു ഘട്ടത്തിലും സര്‍ക്കാരുമായി അഭിപ്രായ വ്യത്യാസമുണ്ടായിട്ടില്ല. ഒരു ഘട്ടത്തിലും രാജിക്കാര്യം ആലോചിച്ചിട്ടില്ല. സുതാര്യമായ പ്രവര്‍ത്തനം കാഴ്ച വയ്ക്കാന്‍ കഴിഞ്ഞുവെന്നും സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്നും സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പത്മകുമാര്‍ പറഞ്ഞു. കാലാവധി പൂര്‍ത്തിയാക്കുന്ന ദേവസ്വം അംഗം കെ.പി.ശങ്കരദാസും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.