ETV Bharat / state

നിപ ആശങ്ക അകലുന്നു; ഏഴ് പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ് - വീണ ജോർജ്

ഇതുവരെ പരിശോധിച്ച 68 പേരുടെ ഫലവും നെഗറ്റീവ് ആയത് സംസ്ഥാനത്തിന് വലിയ ആശ്വാസമാണ് നൽകുന്നത്.

nipah virus 7 more samples turn negative  nipah virus  nipah  നിപ  നിപയിൽ കൂടുതൽ ആശ്വാസം  ഏഴ് പേരുടെ പരിശോധനഫലം കൂടി നെഗറ്റീവ്  പരിശോധനഫലം  വീണ ജോർജ്  ആരോഗ്യമന്ത്രി
നിപ ആശങ്ക അകലുന്നു; ഏഴ് പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ്
author img

By

Published : Sep 9, 2021, 7:25 PM IST

തിരുവനന്തപുരം: നിപയിൽ സംസ്ഥാനത്തിന് കൂടുതൽ ആശ്വാസം. ഏഴു പേരുടെ കൂടി പരിശോധനാഫലം നെഗറ്റീവ് ആയതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ഇതുവരെ പരിശോധിച്ച 68 പേരുടെ ഫലവും നെഗറ്റീവ് ആയത് സംസ്ഥാനത്തിന് വലിയ ആശ്വാസമാണ് നൽകുന്നത്.

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 274 പേരാണുള്ളത്. ഇതിൽ 149 പേർ ആരോഗ്യ പ്രവർത്തകരാണ്. രോഗ ലക്ഷണം ഉള്ളത് ഏഴ് പേർക്ക് മാത്രമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

നിപ ആശങ്ക അകലുന്നു; ഏഴ് പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ്

നേരത്തെ ഈ പ്രദേശത്ത് അസ്വാഭാവികമായ പനിയോ അതുമൂലം മരണമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇക്കാര്യങ്ങളെക്കുറിച്ച് വിശദമായ പഠനം ആരോഗ്യ വകുപ്പ് നടത്തിയിട്ടുണ്ട്. പ്രദേശത്തെ കേന്ദ്ര സംഘവും ഉടൻ തന്നെ സന്ദർശനം നടത്തുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

നിപ ബാധിത പ്രദേശങ്ങൾ അടച്ചിടുന്നത് കേന്ദ്ര മാനദണ്ഡം അനുസരിച്ചാണ്. ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Also Read: ചിത്രയ്ക്കും സ്‌മിതയ്ക്കും തിരിച്ചു കിട്ടിയത് അടച്ചുറപ്പുള്ള വീടും സ്വന്തം മനസും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.