തിരുവനന്തപുരം: അഫ്‌ഗാൻ സർക്കാർ വിട്ടുനൽകാൻ തയാറായിട്ടും കേന്ദ്രസർക്കാർ മകളെ സ്വീകരിക്കാത്ത നടപടി ഞെട്ടിച്ചുവെന്ന് ഐഎസിൽ ചേർന്ന് പിടിയിലായി അഫ്‌ഗാനിലെ ജയിലിൽ കഴിയുന്ന നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു സമ്പത്ത്. നിമിഷയുടെ ഇന്ത്യൻ പൗരത്വം നഷ്‌ടപ്പെട്ടിട്ടില്ലെന്നും മകളെ രാജ്യത്തെത്തിച്ച് നിയമനടപടികൾക്ക് വിധേയമാക്കണമെന്നുമാണ് തന്‍റെ ആവശ്യമെന്ന് നിമിഷയുടെ അമ്മ പറയുന്നു. നിമിഷയടക്കം നാലു മലയാളി യുവതികളെ സ്വീകരിക്കണമെന്ന അഫ്‌ഗാൻ സർക്കാരിന്‍റെ അഭ്യർത്ഥന കേന്ദ്രസർക്കാർ തിരസ്‌കരിച്ചുവെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അവർ.
സാധാരണ വീട്ടമ്മയായ തനിക്ക് നീതി നിഷേധിക്കപ്പെടുകയാണെന്നും നിമിഷയെ ഇന്ത്യയിൽ എത്തിക്കാൻ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്നും ബിന്ദു പറഞ്ഞു.
Also Read: മഞ്ചേശ്വരം കോഴക്കേസ്: ബാങ്കില്‍ നിക്ഷേപിച്ച ഒരു ലക്ഷം രൂപ കണ്ടെത്തി
സെപ്റ്റംബർ 11 കഴിഞ്ഞാൽ യുഎസ് പട്ടാളം അഫ്‌ഗാനിൽ നിന്ന് പിൻവാങ്ങുകയാണ് എന്നാണ് മനസിലാക്കുന്നത്. തുടർന്ന് താലിബാന്‍റെ കേന്ദ്രമാകുന്നതോടെ നിമിഷ കൊല്ലപ്പെടുമെന്നാണ് തന്‍റെ ആശങ്കയെന്നും നിമിഷയെ മതം മാറ്റിയവർ അവരുടെ പ്രവൃത്തി തുടരുകയാണെന്നും ഇവർക്കെതിരെ സർക്കാർ നടപടിയെടുത്തിട്ടില്ലെന്നും ബിന്ദു പറഞ്ഞു.