തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതിയായ കെ.ടി റമീസുമായി തിരുവനന്തപുരത്ത് എൻ.ഐ. എ.യുടെ തെളിവെടുപ്പ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ താമസിച്ചിരുന്ന സെക്രട്ടറിയേറ്റിനു സമീപത്തെ ഫ്ലാറ്റിലടക്കം നഗരത്തിൽ ആറിടത്ത് എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
ശിവശങ്കർ പറഞ്ഞിട്ടാണ് സ്വപ്ന സുരേഷിന് ബാങ്കിൽ ലോക്കർ തുറക്കാൻ സഹായം നൽകിയതെന്ന ചാർട്ടേഡ് അക്കൗണ്ടന്‍റിന്‍റെ മൊഴിക്ക് പിന്നാലെയാണ് റമീസുമായി എൻ.ഐ.എയുടെ തെളിവെടുപ്പ്. ശിവശങ്കറിന്‍റെ സെക്രട്ടറിയേറ്റിനു സമീപത്തെ ഫ്ലാറ്റ്, കോവളത്തെ ഒരു ഹോട്ടൽ, സന്ദീപ് നായരുടെ വീട് എന്നിവിടങ്ങൾ ഉൾപ്പെടെ ആറ് കേന്ദ്രങ്ങളിൽ എത്തിയാണ് തെളിവെടുപ്പ്.