തിരുവനന്തപുരം: സ്വർണ കടത്ത് കേസിൽ എൻ.ഐ.എ അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എൻ.ഐ.എ ഫലപ്രദമായി അന്വേഷിക്കാൻ കഴിയുന്ന ഏജൻസിയാണ്. കേന്ദ്രം വിഷയത്തിൽ ഫലപ്രാദമായി ഇടപെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എൻ.ഐ.എ അന്വേഷണം പറ്റില്ല സി.ബി.ഐ അന്വേഷണം പറ്റും എന്ന നിലപാടാണ് എന്തിനാണ് പ്രതിപക്ഷ നേതാക്കൾ എടുക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു.
അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തട്ടെ. മുൻപേ നടന്ന കള്ളക്കടത്തു കേസുകളും അന്വേഷിക്കും എന്ന് എൻ.ഐ.എ പറഞ്ഞതുകേട്ട് അത് ആരിലേക്ക് ഒക്കെ എത്തിച്ചേരും എന്ന നെഞ്ചിടിപ്പിലാണ് പലരും. അതിന്‍റെ ഭാഗമായി മറ്റുവഴിക്ക് ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.