തിരുവനന്തപുരം: നെയ്യാറ്റിൻകര അമ്പൂരിയിൽ മദ്യപസംഘം പ്രായപൂര്‍ത്തിയാകാത്ത വിദ്യാർഥിയെ നഗ്നനാക്കി കെട്ടിയിട്ട് മർദിച്ചു. മണിക്കൂറുകളോളം മര്‍ദനം നീണ്ടുനിന്നു. ശേഷം ആണ്‍കുട്ടിയുടെ വായിൽ മദ്യമൊഴിയ്‌ക്കുകയുണ്ടായി. തുടര്‍ന്ന്, ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
വാഴിച്ചൽ മാടശേരി സ്വദേശിയായ 17 കാരനാണ് മർദനത്തിന് ഇരയായത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. വീടിന് സമീപത്ത് വിദ്യാര്‍ഥിയും സുഹൃത്തും പതിവായി കുളിക്കാനെത്തുന്ന സ്ഥലത്തെത്തിയപ്പോഴായിരുന്നു ആക്രമണം. കോണം സ്വദേശിയായ രാഹുലും സംഘവും മദ്യപിച്ച് ഇരുന്ന സ്ഥലത്ത് കുട്ടികള്‍ എത്തിയതാണ് പ്രകോപനത്തിന് കാരണം.
ALSO READ: പറവൂർ വിസ്മയ കൊലപാതകം; സഹോദരി ജിത്തുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
17 കാരന്‍റെ സുഹൃത്ത് സംഭവ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. മർദനത്തിന് ഒടുവിൽ ലഹരി വസ്‌തുക്കളും കത്തിയും ജോബിന്‍റെ കൈയ്യിൽ പിടിപ്പിക്കുകയും ഈ ദൃശ്യങ്ങൾ പകർത്തുകയും ചെയ്‌തു. ആണ്‍കുട്ടി സംഘത്തെ ആക്രമിക്കാൻ എത്തിയതെന്ന് വരുത്തിതീർക്കാനായിരുന്നു ഈ ശ്രമമെന്നും പരാതിയുണ്ട്. വിദ്യാര്‍ഥിയുടെ അച്ഛന്‍റെ സുഹൃത്ത് എത്തിയാണ് രക്ഷിച്ചത്.
തുടർന്ന്, ആനപ്പാറ സി.എച്ച്.സിയിലും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും ചികിത്സ തേടി. നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ഉദ്യോഗസ്ഥര്‍ പരാതി സ്വീകരിക്കാൻ തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്.
അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. എന്നാൽ 10 പേരെ പൊലീസ് സംരക്ഷിക്കുകയാണെന്നാണ് വിമര്‍ശനം. ഇതില്‍ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.