മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ മകന് കൊവിഡ് സ്ഥിരീകരിച്ചു. ഔദ്യോഗിക വസതിയിലെ ജീവനക്കാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിയുടെ മകന് കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്.
![ഇന്നത്തെ പ്രധാന വാർത്തകൾ News Today ഇന്നത്തെ പത്ത് പ്രധാന വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/1_0108newsroom_1596243576_637.jpg)
വനം മന്ത്രി കെ.രാജു സ്വയം നിരീക്ഷണത്തില്‍ പോയി. കഴിഞ്ഞ ദിവസം മന്ത്രി പങ്കെടുത്ത ചടങ്ങില്‍ എത്തിയ ആളിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മന്ത്രി നിരീക്ഷണത്തില്‍ പോകുന്നത്.
![ഇന്നത്തെ പ്രധാന വാർത്തകൾ News Today ഇന്നത്തെ പത്ത് പ്രധാന വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/3_0108newsroom_1596243576_830.jpg)
വീടുകയറി ആക്രമണം നടത്തിയ കേസിലെ പ്രതികളെ പിടിക്കാൻ പോയ പൊലീസുകാർക്ക് നേരെ പ്രതികളുടെ ആക്രമണം. ഒരു പൊലീസുകാരന് വെട്ടേറ്റു. പ്രതികൾ പൊലീസിനെ വെട്ടിച്ചു കടന്നു. തിരുവല്ല സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സന്തോഷിനാണ് പരിക്കേറ്റത്.
![ഇന്നത്തെ പ്രധാന വാർത്തകൾ News Today ഇന്നത്തെ പത്ത് പ്രധാന വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/4_0108newsroom_1596243576_435.jpg)
കെഎസ്ആർടിസി ദീർഘദൂര സർവീസ് ആരംഭിക്കാനുള്ള തീരുമാനം റദ്ദാക്കി. കൊവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് നൽകിയ മുന്നറിയിപ്പിനെ തുടർന്നാണ് തീരുമാനം.
![ഇന്നത്തെ പ്രധാന വാർത്തകൾ News Today ഇന്നത്തെ പത്ത് പ്രധാന വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/5_0108newsroom_1596243576_118.jpg)
സംസ്ഥാനത്ത് ഇന്നുമുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തില്ല. സാമ്പത്തിക തകർച്ചയെ തുടർന്നാണ് തീരുമാനമെന്ന് സ്വകാര്യ ബസുടമ സംയുക്ത സമിതി അറിയിച്ചു. നഷ്‌ടം സഹിച്ച് ഇനിയും മുന്നോട്ട് പോകാനാകില്ലെന്ന് സമിതി വ്യക്തമാക്കി. ബസ് സർവീസില്ലാതിരുന്ന കാലത്തെ നികുതി ഒഴിവാക്കാൻ മോട്ടോർ വാഹന വകുപ്പിന് ജി-ഫോം സമർപ്പിക്കുമെന്നും ഉടമകൾ അറിയിച്ചു.
![ഇന്നത്തെ പ്രധാന വാർത്തകൾ News Today ഇന്നത്തെ പത്ത് പ്രധാന വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/6_0108newsroom_1596243576_50.jpg)
മുംബൈയിലെ ഗ്രാന്‍ റോഡില്‍ ആശുപത്രിയില്‍ തീപിടിത്തം. രാത്രിയാണ് തീപിടിത്തമുണ്ടായത്. ആറ് അഗ്നിശമന സേന യൂണിറ്റുകള്‍ സ്ഥലത്തെത്തി.
![ഇന്നത്തെ പ്രധാന വാർത്തകൾ News Today ഇന്നത്തെ പത്ത് പ്രധാന വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/2_0108newsroom_1596243576_1047.jpg)
സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതിയായ കെ.ടി റമീസുമായി തിരുവനന്തപുരത്ത് എൻ.ഐ. എ.യുടെ തെളിവെടുപ്പ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ താമസിച്ചിരുന്ന സെക്രട്ടേറിയറ്റിന് സമീപത്തെ ഫ്ലാറ്റിലടക്കം നഗരത്തിൽ ആറിടത്ത് എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
![ഇന്നത്തെ പ്രധാന വാർത്തകൾ News Today ഇന്നത്തെ പത്ത് പ്രധാന വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/7_0108newsroom_1596243576_279.jpg)
കര്‍ണാടക മന്ത്രി ബി.സി. പട്ടീലിന് കൊവിഡ് സ്ഥിരീകരിച്ചു. തന്‍റെ കൊവിഡ് പരിശോധന ഫലം പോസിറ്റീവാണെന്ന് ട്വീറ്റിലൂടെയാണ് അദ്ദേഹം അറിയിച്ചത്. ആരോഗ്യ നിലയില്‍ പ്രശ്നങ്ങളില്ലെന്നും ബെംഗളൂരുവിലെ വീട്ടില്‍ നിരീക്ഷണത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
![ഇന്നത്തെ പ്രധാന വാർത്തകൾ News Today ഇന്നത്തെ പത്ത് പ്രധാന വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/8_0108newsroom_1596243576_940.jpg)
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കാൻ ബി.ജെ.പിയും. ഓഗസ്റ്റ് ഒന്ന് മുതൽ 18 വരെ പാർട്ടിയുടെ മുതിർന്ന നേതാക്കൾ ഉപവാസ സമരം നടത്തും. ആവശ്യമുന്നയിച്ച് ഓഗസ്റ്റ് ഒന്നിന് ഒ.രാജഗോപാൽ എം.എൽ.എ ഉപവസിക്കും.
![ഇന്നത്തെ പ്രധാന വാർത്തകൾ News Today ഇന്നത്തെ പത്ത് പ്രധാന വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/9_0108newsroom_1596243576_495.jpg)
എഫ്.എ കപ്പില്‍ ആഴ്സണൽ-ചെല്‍സി മത്സരം ഇന്ന്. മത്സരം രാത്രി 10ന്. ഏറ്റവും കൂടുതല്‍ എഫ്.എ കപ്പ് കിരീടം നേടിയ ആഴ്സണല്‍ അവസാനം ചാമ്പ്യന്‍മാരായത് 2017ല്‍. ചെല്‍സി 2018ലെ ജേതാക്കളായിരുന്നു.