സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. 5 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്.
കാലവര്‍ഷ ദുരന്തത്തെ നേരിടാന്‍ സജ്ജമാകണമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. സായുധ സേനയോട് കരുതിയിരിക്കാന്‍ നിര്‍ദേശം.
വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണം സി.ബി.ഐ അന്വേഷിക്കും. കേരള പൊലീസില്‍ നിന്നും സി.ബി.ഐ കേസ് ഏറ്റെടുത്തു
രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ട് ഇന്ന് ആറ് മാസം. ലോകത്ത് ഇന്നലെ മാത്രം 2.45 ലക്ഷം രോഗികള്‍
സംസ്ഥാനത്തെ കൊവിഡ് ചികിത്സാ മാനദന്ധങ്ങളില്‍ ഇളവ്. രോഗികളെ വീടുകളില്‍ ചികിത്സിക്കാന്‍ അനുമതി.
കൂടുതല്‍ ഇളവുകളുമായി അണ്‍ലോക്ക് 3.0. രാത്രി യാത്രാ നിരോധനം നീക്കി. ജിംനേഷ്യങ്ങളും യോഗാ പഠന കേന്ദ്രങ്ങളും തുറക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞു കിടക്കും
ഹജ്ജിലെ പ്രധാന ചടങ്ങായ അറഫാ സംഗമം ഇന്ന്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പൂര്‍ണ സുരക്ഷാക്രമീകരണങ്ങളോടെ നടക്കുന്ന ചടങ്ങില്‍ ഇന്ത്യയില്‍ നിന്നും 30ഓളം പേര്‍ മാത്രം
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. 34 വർഷത്തിനുശേഷമാണ് രാജ്യത്തിന് പുതിയ വിദ്യാഭ്യാസ നയം. പ്രതിഷേധവുമായി കേരളം.
കോണ്‍ഗ്രസിലെ രാജ്യസഭാ എം.പിമാരുടെ യോഗം ഇന്ന്. കൊവിഡ് പശ്ചാത്തലത്തിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തും. എം.പിമാര്‍ പങ്കെടുക്കുന്നത് വീഡിയോ കോണ്‍ഫറന്‍സിലൂടെ
നാലംഗ ക്വട്ടേഷന്‍ സംഘം തന്നെ വധിക്കാന്‍ ശ്രമിക്കുന്നതായി പി.വി അന്‍വര്‍ എം.എല്‍.എ. പരാതി ആര്‍.എസ്.എസ് നേതാവിനെതിരെ