തിരുവനന്തപുരം: പാറശ്ശാലയിൽ നവജാത ശിശു മരിച്ചു. നെടിയാംകോട് സ്വദേശിയായ പതിനാറുകാരി പ്രസവിച്ച 56 ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. രാത്രിയിൽ മുലപ്പാൽ കുടിക്കവെയാണ് കുട്ടി മരിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. പള്ളിച്ചൽ നരുവാമൂട് സ്വദേശിയായ പെൺകുട്ടിയെ അയൽവാസി പീഡിപ്പിച്ച് ഗർഭിണി ആക്കുകയായിരുന്നു. നരുവാമൂട് പൊലീസ് അന്ന് പോക്സോ കേസെടുത്തിരുന്നു. നാളിതുവരെ പ്രതിയെ പിടികൂടിയിരുന്നില്ല. കുട്ടിയുടെ മൃതദേഹം പാറശ്ശാല താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. സംഭവത്തിൽ പാറശ്ശാല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പാറശ്ശാലയിൽ നവജാത ശിശു മരിച്ചു - കേരളപൊലീസ്
പീഡനത്തിനിരയായ പെൺകുട്ടി പ്രസവിച്ച നവജാത ശിശുവാണ് മരിച്ചത്.