തിരുവനന്തപുരം: സംസ്ഥനത്തെ ജൂനിയർ ഡോക്ടർമാർക്കും എൻ.എച്ച്.എം ഡോക്ടർമാരുടെ സേവന വ്യവസ്ഥകൾ അനുവദിച്ച് സർക്കാർ. കൊവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി പ്രവർത്തിക്കുന്ന ജൂനിയർ ഡോക്ടർമാരുടെ തസ്തിക നിർണയിച്ച് സർക്കാർ ഉത്തരവായി. ഇതിനൊപ്പം മുടങ്ങിയ ശമ്പളം നൽകാനും സർക്കാർ ഉത്തരവിട്ടു.
സർക്കാർ ശമ്പളം നൽകാത്തതിനെതിരെ ജൂനിയർ ഡോക്ടർമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനൊപ്പം തസ്തികയും ശമ്പള സ്കെയിലും നിർണയിച്ച് സർവീസ് ചട്ടങ്ങൾ നടപ്പാക്കണമെന്നുമായിരുന്നു ആവശ്യം. ഇതിനു പിന്നാലെയാണ് സർക്കാർ നടപടി. ആയിരത്തോളം ജൂനിയർ ഡോക്ടർമാരാണ് സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യുന്നത്.