തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ ഏര്‍പ്പെടുത്തിയ ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. എല്ലാം കടകളും ആഴ്‌ചയില്‍ ആറുദിവസവും പ്രവര്‍ത്തിക്കാം. രാത്രി ഒമ്പത് മണിവരെയാണ് പ്രവര്‍ത്തന സമയം.
Read More:പുതിയ കൊവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍
വാരാന്ത്യ ലോക്‌ഡൗണ്‍ ഇനി ഞായറാഴ്‌ച മാത്രമാകും. കടകള്‍ക്ക് ഇളവുനല്‍കിയെങ്കിലും പൊതുജനങ്ങള്‍ എത്തുന്നതിന് നിയന്ത്രണങ്ങളുണ്ട്. കടകളില്‍ എത്താന്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ വാക്‌സിൻ സ്വീകരിച്ച രേഖയോ നിര്‍ബന്ധമായും കരുതണം. ഈ വ്യവസ്ഥകൾക്കെതിരെ വ്യാപാരി സമൂഹം എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.
![new covid regulations പുതിയ കൊവിഡ് നിയന്ത്രണങ്ങള്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ kerala covid new covid restrictions](https://etvbharatimages.akamaized.net/etvbharat/prod-images/12677722_t.png)
ഉപഭോക്താക്കള്‍ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ വേണമെന്ന നിര്‍ദേശം പൂര്‍ണമായി അംഗീകരിക്കാനാകില്ലെന്നാണ് വ്യാപാരികളുടെ നിലപാട്.
കൂടാതെ ജനസംഖ്യയുടെ പ്രതിവാര രോഗനിരക്ക് കണക്കാക്കി അടച്ചിടുന്നതില്‍ താഴേത്തട്ടില്‍ ആശയക്കുഴപ്പം ശക്തമാണ്. രോഗനിരക്ക് 10 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങള്‍ വാര്‍ഡ് അടിസ്ഥാനത്തിലാണോ പഞ്ചായത്ത് മൊത്തത്തിലാണോ കണക്കാക്കേണ്ടത് എന്നതിലാണ് പ്രധാന ആശയക്കുഴപ്പം നിലനിൽക്കുന്നത്.