ETV Bharat / state

'സിപിഎം- ആർഎസ്എസ് ധാരണ' എന്ന പ്രസ്‌താവന ഇലക്ഷൻ സ്റ്റണ്ട്: വി. ശിവന്‍കുട്ടി - നേമം നിയോജക മണ്ഡലം

ആര്‍എസ്എസ് നേതാവ് ബാലശങ്കറിന്‍റെ സിപിഎം- ആർഎസ്എസ് ധാരണ എന്ന പ്രസ്‌താവന ആരും വിശ്വസിക്കാത്തതാണെന്ന് നേമം ഇടതുമുന്നണി സ്ഥാനാര്‍ഥിയായ വി. ശിവന്‍കുട്ടി വ്യക്തമാക്കി.

തിരുവനന്തപുരം  v shivankutty over balashankars allegation  nemam left candidate v shivankutty  തിരുവനന്തപുരം വാര്‍ത്തകള്‍  കേരള നിയമസഭ തെരഞ്ഞെടുപ്പ്  നിയമസഭ തെരഞ്ഞെടുപ്പ് 2021  kerala assembly election 2021  വി. ശിവന്‍കുട്ടി  നേമം നിയോജക മണ്ഡലം  nemam constituency
'സിപിഎം- ആർഎസ്എസ് ധാരണ' എന്ന പ്രസ്‌താവന ഇലക്ഷൻ സ്റ്റണ്ട്: വി. ശിവന്‍കുട്ടി
author img

By

Published : Mar 17, 2021, 2:19 PM IST

തിരുവനന്തപുരം: സിപിഎം- ആർഎസ്എസ് ധാരണ എന്ന പ്രസ്‌താവന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഇലക്ഷൻ സ്റ്റണ്ട് മാത്രമെന്ന് നേമം മണ്ഡലത്തിലെ ഇടതു മുന്നണി സ്ഥാനാർഥി വി ശിവൻകുട്ടി. ആര്‍എസ്എസ് നേതാവ് ബാലശങ്കറിന്‍റെ ഈ പ്രസ്‌താവന ആരും വിശ്വസിക്കില്ല. ഇടതുമുന്നണിക്ക് ഭൂരിപക്ഷ വോട്ടർമാർ, ന്യൂനപക്ഷ വോട്ടർമാർ എന്ന വേർതിരിവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'സിപിഎം- ആർഎസ്എസ് ധാരണ' എന്ന പ്രസ്‌താവന ഇലക്ഷൻ സ്റ്റണ്ട്: വി. ശിവന്‍കുട്ടി

എല്ലാവരും ഇടതുപക്ഷത്തിന് തന്നെ വോട്ട് ചെയ്യും. നേമം മണ്ഡലത്തിൽ ഇടതുമുന്നണി വൻഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും ശിവൻകുട്ടി ആത്‌മവിശ്വാസം പ്രകടിപ്പിച്ചു. ഒന്നാം സ്ഥാനം എന്നത് മുരളീധരന്‍റെ ആഗ്രഹം മാത്രമാണ്. കഴിഞ്ഞ അഞ്ച് വർഷമായി നേമം മണ്ഡലത്തിൽ തന്നെ ഉണ്ടായിരുന്ന ആൾ താൻ മാത്രമാണെന്നും മറ്റുള്ളവരെല്ലാം തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് എത്തിയവരാണെന്നും ശിവൻകുട്ടി പറഞ്ഞു.

നാമനിർദേശപത്രിക സമർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശിവൻകുട്ടി. വരണാധികാരിയായ സഹകരണ ജോയിന്‍റ് രജിസ്ട്രാർ ജ്യോതി പ്രസാദിന് മുന്നിലാണ് ശിവൻകുട്ടി പത്രിക സമർപ്പിച്ചത്. മൂന്ന് സെറ്റ് പത്രികയാണ് സമർപ്പിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.