ETV Bharat / state

ദേശീയ പണിമുടക്ക് സംസ്ഥാനത്ത് പൂർണം - കേരളം

പണിമുടക്കില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് അറിയിച്ചിരുന്ന വ്യാപാരി സംഘടനകള്‍ അവസാന നിമിഷം നിലപാട് മാറ്റിയതോടെ കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞു കിടന്നു.

strike  ദേശിയ പണിമുടക്ക്  national strike  സമരാനുകൂലികള്‍  തൃശൂര്‍  kerala state  കേരളം  national strike
ദേശിയ പണിമുടക്ക് സംസ്ഥാനത്ത് പൂർണം
author img

By

Published : Jan 8, 2020, 4:09 PM IST

Updated : Jan 8, 2020, 7:02 PM IST

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ നടന്ന ദേശിയ പണിമുടക്ക് സംസ്ഥാനത്ത് പൂർണം. ചൊവ്വാഴ്ച അര്‍ധ രാത്രി ആരംഭിച്ച പണിമുടക്കിനോട് ബി.എം.എസ് ഒഴികെയുള്ള സംഘടനകള്‍ സംസ്ഥാനത്ത് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പണിമുടക്കില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് അറിയിച്ചിരുന്ന വ്യാപാരി സംഘടനകള്‍ അവസാന നിമിഷം നിലപാട് മാറ്റിയതോടെ കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞു കിടന്നു. കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഒരിടത്തും സര്‍വീസ് നടത്തിയില്ല.

ദേശീയ പണിമുടക്ക് സംസ്ഥാനത്ത് പൂർണം

സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഓട്ടോ - ടാക്സി സര്‍വീസ് നടത്താന്‍ ശ്രമമുണ്ടായെങ്കിലും സമരാനുകൂലികള്‍ തടഞ്ഞു. തൃശൂര്‍ ഉള്‍പ്പടെയുള്ള ചില പ്രദേശങ്ങളില്‍ ചെറിയ തോതില്‍ അക്രമ സംഭവം റിപ്പോര്‍ട്ട് ചെയ്തത് ഒഴിച്ചാല്‍ സംസ്ഥാനത്ത് കാര്യമായ അക്രമ സംഭവങ്ങളില്ല. ശബരിമല തീര്‍ഥാടകരെ പണിമുടക്ക് ബാധിച്ചില്ല. എന്നാല്‍ ഹോട്ടലുകള്‍ അടഞ്ഞുകിടന്നത് തീര്‍ഥാടകരെ ദുരിതത്തിലാക്കി. ദൂര സ്ഥലങ്ങളില്‍ നിന്ന് റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും അകപ്പെട്ടവരെ സഹായിക്കാന്‍ പൊലീസ് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പലയിടത്തും അവ ഫലപ്രദമായില്ല.

പണിമുടക്കിന്‍റെ ഭാഗമായി തലസ്ഥാന നഗരിയിൽ സെക്രട്ടേറിയറ്റ് അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സ്‌തംഭിച്ചു. ഒറ്റപ്പെട്ട സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും മാത്രമാണ് റോഡിലിറങ്ങിയത്. ജില്ലയിൽ തൊഴിലാളികളുടെ റാലിയും പൊതുസമ്മേളനവും നടന്നു. പൊതുസമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്‌തു. കോഴിക്കോട് ജില്ലയെ ദേശീയ പണിമുടക്ക് ജില്ലയെ അക്ഷരാർത്ഥത്തിൽ നിശ്ചലമാക്കി. ചുരുക്കം ചില ഇരുചക്രവാഹനങ്ങളല്ലാതെ മറ്റു വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. തൃശൂർ ജില്ലയിൽ അയ്യപ്പഭക്തർക്കായി വടക്കുംനാഥ ക്ഷേത്രത്തിന് സമീപം താല്‍കാലിക വിശ്രമ സൗകര്യം ഒരുക്കിയിരുന്നു. നാമമാത്രമായി സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും മാത്രമാണ് റോഡിലിറങ്ങിയത്. കൊരട്ടി ഇൻഫോ പാർക്കിൽ ജോലിക്കെത്തിയവരെ സമരാനുകൂലികൾ തടഞ്ഞതും പുതുക്കാട് ദേശീയപാതയിൽ സമരാനുകൂലികൾ വാഹനങ്ങൾ തടയാൻ ശ്രമിച്ചതും ഒഴിച്ചാൽ തൃശൂരിലെ പണിമുടക്ക് സമാധാന പൂർണമായിരുന്നു.

എറണാകുളത്ത് ബാങ്കിങ് മേഖല, വാണിജ്യ മേഖല, ടൂറിസം എന്നീ മേഖലകളെ പണിമുടക്ക് സാരമായി ബാധിച്ചു. കൊച്ചിയിൽ ജലഗതാഗത സർവ്വീസുകളും പൂർണമായും മുടങ്ങി. ഒറ്റപ്പെട്ട സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും മാത്രമാണ് റോഡിലിറങ്ങിയത്. അതേസമയം കൊച്ചി മെട്രോ സാധാരണ പോലെ സർവീസ് നടത്തി. കണ്ണൂരിൽ ദേശീയ പണിമുടക്കിന്‍റെ ഭാഗമായി പ്രകടനവും പൊതുയോഗവും നടന്നു. സി.ഐ.ടി.യു സംസ്ഥാന കമ്മറ്റിയംഗം കെ.ടി സഹദേവൻ പൊതുയോഗം ഉദ്ഘാടനം ചെയ്‌തു. റെയിൽവെ സ്റ്റേഷനിൽ എത്തിയ യാത്രക്കാരുടെ എണ്ണവും വിരളമായിരുന്നു. ഇടുക്കിയിൽ മലയോര കർഷകരെ പണിമുടക്ക് സാരമായി ബാധിച്ചു. ഒറ്റപ്പെട്ട സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്. ശബരിമല ഇടത്താവളമായ കുമളി, വണ്ടിപ്പെരിയാർ, സത്രം എന്നിവിടങ്ങളിൽ അയ്യപ്പഭക്തർക്ക് പൊലീസ് വിശ്രമ സൗകര്യം ഒരുക്കിയിരുന്നു. കോട്ടയത്ത് ട്രെയിൻ ഗതാഗതത്തെ പണിമുടക്ക് കാര്യമായി ബാധിച്ചില്ല. കോട്ടയം വഴിയുള്ള ട്രെയിനുകൾ എല്ലാം സർവീസ് നടത്തി.

ആലപ്പുഴയിലും ദേശിയ പണിമുടക്ക് പൂര്‍ണമായിരുന്നു. ജല ഗതാഗതം പൂർണമായും സ്തംഭിച്ചത് ജനജീവിതത്തെ സാരമായി ബാധിച്ചു. പണിമുടക്കിനെ തുടർന്ന് മലപ്പുറത്ത് 11 മണിയോടെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി. പത്തനംതിട്ടയിൽ പണിമുടക്കിനെ തുടർന്ന് തിരുവല്ലയില്‍ തുറന്ന് പ്രവര്‍ത്തിച്ച സ്വകാര്യ ബാങ്കുകള്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ ബലമായി അടപ്പിച്ചു. ഫെഡറല്‍ ബാങ്ക്, വിജയ ബാങ്ക്, ബാങ്ക് ഓഫ്‌ ബറോഡ എന്നീ ബാങ്കുകളാണ് അടപ്പിച്ചത്. ബെംഗളൂരുവില്‍ നിന്നും പത്തനംതിട്ടയിലേക്ക് വന്ന കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷയാണ് സമരാനുകൂലികള്‍ തടഞ്ഞു. പണിമുടക്കിൽ വയനാട് കൽപറ്റയിൽ പണിമുടക്ക് അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. തുടർന്ന് അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്ക് വാഹനങ്ങൾ അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിൽ നിർത്തിയിട്ടു. കാസർകോട് അതിര്‍ത്തി കടന്നെത്തിയ ചരക്കുവാഹനങ്ങള്‍ പണിമുടക്ക് അനുകൂലികള്‍ തടഞ്ഞു. ചുരുക്കം ചില സ്വകാര്യവാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. സംയുക്ത ട്രേഡ് യൂണിയന്‍റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി.

Intro:Body:Conclusion:
Last Updated : Jan 8, 2020, 7:02 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.