ETV Bharat / state

കാർഷിക ഗ്രാമവികസന ബാങ്കും കേരള ബാങ്കും ലയിപ്പിക്കാൻ നിർദേശിച്ച് നബാർഡ് ചെയർമാൻ കെവി ഷാജി ; പരിഗണിക്കുമെന്ന് മന്ത്രി വിഎൻ വാസവൻ - കേരളീയത്തിൽ പങ്കെടുത്ത് നബാർഡ് ചെയർമാൻ

KV Shaji At Keraleeyam : കേരളീയത്തിൽ പങ്കെടുത്ത് നബാർഡ് ചെയർമാൻ കെ വി ഷാജി. സഹകരണ മേഖലയുടെ പ്രധാന്യം ചൂണ്ടിക്കാട്ടി മന്ത്രി വിഎൻ വാസവൻ

Keraleeyam  Nabard Chairman KV Shaji At Keraleeyam  Nabard Chairman KV Shaji  KV Shaji suggestion at keraleeyam seminar  മന്ത്രി വിഎൻ വാസവൻ  നബാർഡ് ചെയർമാൻ കെ വി ഷാജി  കാർഷിക ഗ്രാമവികസന ബാങ്കും കേരള ബാങ്കും  കേരളീയം  കേരളീയത്തിൽ പങ്കെടുത്ത് നബാർഡ് ചെയർമാൻ  സഹകരണ മേഖല
Nabard Chairman KV Shaji At Keraleeyam
author img

By ETV Bharat Kerala Team

Published : Nov 5, 2023, 2:23 PM IST

Updated : Nov 5, 2023, 3:00 PM IST

കെ വി ഷാജി കേരളീയത്തിന്‍റെ ഭാഗമായ സെമിനാറിൽ

തിരുവനന്തപുരം : കാർഷിക ഗ്രാമവികസന ബാങ്കും കേരള ബാങ്കും തമ്മിൽ ലയിപ്പിക്കുന്ന കാര്യം പരിശോധിക്കണമെന്ന് നബാർഡ് ചെയർമാൻ കെ വി ഷാജി (Nabard Chairman KV Shaji ). ലയനം കർഷകർക്ക് ഗുണകരമാകും. ഇത് നബാർഡിന്‍റെ നിലപാടല്ലെന്നും മറിച്ച് തൻ്റെ വ്യക്തിപരമായ അഭിപ്രായമായി കാണണമെന്നും കെ വി ഷാജി പറഞ്ഞു. 'കേരളീയം' (Keraleeyam ) പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച 'കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്‍റെ പ്രസക്തിയും പ്രാധാന്യവും' എന്ന വിഷയത്തിൽ ടാഗോർ ഹാളിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പല കോ - ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂഷനുകൾക്കും പേയ്‌മെന്‍റ് സർവീസ് നൽകാനുള്ള ലൈസൻസ് അനുവദിക്കാൻ മടിക്കുന്നത് സൈബർ സെക്യൂരിറ്റിയിലെ പോരായ്‌മ, ഐടി ഘടനയുടെ പോരായ്‌മ എന്നിവ കണക്കിലെടുത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കാർഷിക ഗ്രാമവികസന ബാങ്കും കേരളബാങ്കും തമ്മിൽ ലയിപ്പിക്കണമെന്ന നിർദേശം സംസ്ഥാന സർക്കാർ ചർച്ചചെയ്യുമെന്ന് സെമിനാറിന് അധ്യക്ഷത വഹിച്ച മന്ത്രി വി എൻ വാസവനും വ്യക്തമാക്കി (Minister VN Vasavan). സഹകരണ മേഖലയിലെ പണം ഉപയോഗിച്ചുകൊണ്ടുള്ള ശരിയായ രീതിയിലുള്ള വളർച്ചയാണ് കേരളത്തിന്‍റെ ഭാവിവികസനത്തിന് പരമപ്രധാനം.

സഹകരണ മേഖലയുടെ പ്രാധാന്യം എണ്ണിപ്പറഞ്ഞ് മന്ത്രി വാസവൻ : ഫാർമേഴ്‌സ് പ്രൊഡ്യൂസിങ് ഓർഗനൈസേഷനുകളും പ്രാഥമിക സഹകരണ ബാങ്കുകളുമായി കൂടുതൽ യോജിച്ച് പ്രവർത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കും. ഗ്രാമീണ മേഖലയിൽ ഉത്‌പാദനം വർധിപ്പിക്കുന്നതിന് ഗുണകരമാവുന്ന ഒന്നായി ഇതിനെ മാറ്റാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. സഹകരണ മേഖലയെ പ്രൊഫഷണലായി സജ്ജമാക്കാൻ ഗവേഷണത്തിനും പഠനത്തിനും വേണ്ട സംവിധാനങ്ങൾ സംസ്ഥാന സർക്കാർ ഒരുക്കും. രാജ്യത്തിന് തന്നെ മാതൃകയാവുന്നവയാണ് സഹകരണ രംഗത്ത് കേരളം ഇന്ന് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പലകാര്യങ്ങളും.

സ്‌പെയിൻ അടക്കമുള്ള രാജ്യങ്ങളിൽ സഹകരണ രംഗം അവിടുത്തെ ജിഡിപിക്ക് നൽകുന്ന സംഭാവന വളരെ വലുതാണെന്നും ആ മാതൃകയിലേക്ക് നീങ്ങുന്നതിനെക്കുറിച്ചാണ് കേരളം ചിന്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 2.5 ലക്ഷം കോടിയാണ് സഹകരണ മേഖലയിലെ നിക്ഷേപം. കേരളത്തിലെ സഹകരണ മേഖല വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ നവകേരള സൃഷ്‌ടിക്ക് കരുത്തും വഴികാട്ടിയുമായി നിൽക്കുകയാണ്.

ഇന്ത്യയ്‌ക്ക് മാതൃകയാണ് കേരളത്തിൻ്റെ ഈ പ്രവർത്തനങ്ങൾ. സംസ്ഥാനത്തും ദേശീയ തലത്തിലും അംഗീകാരങ്ങൾ നേടിയ ഒട്ടേറെ പദ്ധതികൾ ഇക്കാലയളവിൽ നടപ്പിലാക്കാനായി. കേവലം വായ്‌പ കൊടുക്കലും തിരിച്ചുവാങ്ങലും മാത്രമല്ല ജനജീവിതത്തിൻ്റെ സമസ്‌ത മേഖലകളിലും ഇടപെട്ട് ജനങ്ങൾക്ക് ആശ്വാസവും സഹായവും നൽകി സേവനത്തിന്‍റെ പാതയിൽ മുന്നോട്ട് പോവുകയാണ് സഹകരണ മേഖല. 'ഓരോരുത്തരും എല്ലാവർക്കും വേണ്ടി എല്ലാവരും ഓരോരുത്തർക്കും വേണ്ടി' എന്ന ആശയമാണ് സഹകരണ മേഖല മുന്നോട്ടുവയ്ക്കു‌ന്നത്.

ആ ആശയത്തിൽ നിന്നുകൊണ്ട് മുന്നോട്ടുപോകുമ്പോൾ, യഥാർഥത്തിൽ നമ്മുടെ സംസ്ഥാനം കൈവരിച്ച ഇതുവരെയുള്ള നേട്ടങ്ങളുടെ പ്രധാനപ്പെട്ട നട്ടെല്ലായി പ്രവർത്തിച്ച ഒരു സെക്‌ടർ സഹകരണ മേഖലയാണ്. കേരളത്തിൻ്റെ വിവിധ തലങ്ങളിൽ പരിശോധിച്ചുനോക്കിയാൽ ജനജീവിതത്തിന്‍റെ സമസ്‌ത മേഖലകളിലും സഹകരണ പ്രസ്ഥാനം കടന്നുചെന്നിരിക്കുന്നു. നബാർഡ് കഴിഞ്ഞ കാലഘട്ടത്തിൽ ഈ മേഖലയ്‌ക്ക് നൽകിയിട്ടുള്ള സംഭാവനകൾ നന്ദിപൂർവം സ്‌മരിക്കുന്നു.

നബാർഡ് അന്നെടുത്ത തീരുമാനങ്ങൾ കേരളത്തിൽ ഒരു ഘട്ടത്തിൽ കാർഷിക മേഖലയ്‌ക്ക് വൻ പുരോഗതി ഉറപ്പാക്കാൻ സഹായിച്ച സുപ്രധാന ഘടകങ്ങൾ ആയിരുന്നു. കാർഷിക മേഖല ഈ രൂപത്തിൽ വളർന്നുവരാനുള്ള സുപ്രധാന ഘടകം സഹകരണ മേഖലയാണ്. സഹകരണ മേഖലയിൽ കൂടി കാർഷിക മേഖലയും കാർഷിക മേഖലയിൽ കൂടി സഹകരണ മേഖലയും എന്ന പോലെ ഒരു നാഭീ-നാള ബന്ധമാണ് ഉള്ളത്. അതിൽ നല്ല രീതിയിൽ സഹകരണ മേഖല ഇടപെടുന്നുണ്ട്.

Also Read : 'കേരളത്തിലെ ആരോഗ്യ മേഖലയിൽ അത്ഭുതങ്ങൾ സൃഷ്‌ടിക്കാം': കെ കെ ശൈലജ

എന്നാൽ എല്ലാ സംഘങ്ങളും ഒരുപോലെ എത്തി എന്ന് പറയാൻ കഴിയില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും ഒന്നിച്ച് നിന്നാൽ നാനാതരത്തിലുള്ള വികസന സങ്കൽപങ്ങൾ യാഥാർഥ്യമാക്കാനും നാടിൻ്റെ കാർഷിക വിഭവങ്ങളെ വലിയ രൂപത്തിൽ പ്രോത്സാഹിപ്പിക്കാനും കഴിയും. ഇന്ന് കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടെ വളർച്ച എത്രത്തോളമാണെന്ന് മനസിലാക്കാൻ കഴിഞ്ഞ രണ്ട് എക്‌സ്‌പോ പരിശോധിച്ചാൽ മതിയെന്നും മന്ത്രി പറഞ്ഞു.

Last Updated : Nov 5, 2023, 3:00 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.