ETV Bharat / state

'യൂത്ത് കോൺഗ്രസ് ആത്മഹത്യ സ്ക്വാഡുകൾ, യുഡിഎഫ്‌ നവകേരള സദസ് അലങ്കോലപ്പെടുത്തുന്നു'; എംവി ഗോവിന്ദൻ

author img

By ETV Bharat Kerala Team

Published : Nov 23, 2023, 5:47 PM IST

Updated : Nov 24, 2023, 10:58 AM IST

youth congress workers suicide squad: നവകേരള സദസ് അലങ്കോലപ്പെടുത്താനുളള ബോധപൂർവ്വമായ ശ്രമമാണ് യുഡിഎഫ്‌ നടത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

youth congress workers suicide squad  MV Govindan about youth congress  MV Govindan against youth congress  MV Govindan reaction  MV Govindan against media  യൂത്ത് കോൺഗ്രസുകാർ ആത്മഹത്യാ സ്ക്വാഡുകളെ പോലെ  ചാനൽ ചർച്ചകളിൽ സിപിഎം പ്രതിനിധികൾ  എംവി ഗോവിന്ദൻ പ്രതികരണം  യുഡിഎഫ് നവകേരള സദസ്സ് അലോങ്കലപ്പെടുത്തുന്നു  മാധ്യമങ്ങളിലെ ഇടതുപക്ഷ വിരുദ്ധത
MV Govindan
എംവി ഗോവിന്ദൻ മാധ്യമങ്ങളോട്

തിരുവനന്തപുരം : യൂത്ത് കോൺഗ്രസുകാർ ആത്മഹത്യ സ്ക്വാഡുകളെ പോലെ പെരുമാറുന്നു, ചാനൽ ചർച്ചകളിൽ നിന്നും സിപിഎം പ്രതിനിധികളെ പിന്‍വലിക്കുന്ന കാര്യം ആലോചനയിലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം (MV Govindan says youth congress workers suicide squad).

യുഡിഎഫിന്‍റെ ബഹിഷ്‌കരണ നിലപാടൊന്നും ജനങ്ങൾ സ്വീകരിക്കുന്നില്ലെന്നും കക്ഷി രാഷ്രീയത്തിന് അതീതമായി ജനങ്ങൾ പങ്കെടുക്കുന്നെന്നും യുഡിഎഫ് നവകേരള സദസ് അലങ്കോലപ്പെടുത്താനുള്ള മനഃപൂർവമായ പ്രവർത്തനം നടത്തുന്നെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:'വ്യാജ ഐഡി കാര്‍ഡ് നിര്‍മിക്കല്‍ ഗൗരവതരം, ഇത് തെരഞ്ഞെടുപ്പിനെ അട്ടിമറിക്കും': എംവി ഗോവിന്ദൻ

മരണ സ്‌ക്വാഡ് പോലെ വാഹനങ്ങളുടെ മുന്നിൽ ചാടുകയാണവർ. കെ സുധാകരനും സതീശനും എന്തും പറയാൻ മടിക്കാത്ത നിലപാട് സ്വീകരിക്കുന്നു. പ്രതിപക്ഷം അങ്കം കുറിക്കുകയാണ്. പ്രതിപക്ഷ നേതാവ് തന്നെ അത് വിളിച്ചു പറയുകയാണ്.

മുഖ്യമന്ത്രിയെ വിഡി സതീശൻ ക്രിമിനൽ എന്നാണ് വിളിച്ചത്. യാതൊരു ഗൗരവാവുമില്ലാത്ത പ്രതിപക്ഷ നേതാവായി വിഡി സതീശൻ മാറുന്നു. അദ്ദേഹത്തിന്‍റെ ശൈലിയും പദാവലിയും അത് വ്യക്തമാക്കുന്നു. മാധ്യമങ്ങൾ കണ്ണടച്ച് ഇടതുപക്ഷ വിരുദ്ധത സ്വീകരിക്കുന്നു. മാധ്യമങ്ങളിലെ ചർച്ചകളിൽ ഇടതുപക്ഷത്തിന്‍റെ വക്താക്കൾ പങ്കെടുക്കേണ്ടതുണ്ടോ എന്നാലോചിക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.

സ്‌കൂൾ വിദ്യാർഥികൾ വെയിലത്ത് : മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിനെ അഭിവാദ്യം ചെയ്യാൻ കുട്ടികൾ വരുന്നത് സ്വഭാവികമാണെന്ന് എംവി ഗോവിന്ദൻ. കുട്ടികളെ വെയിലത്ത് നിർത്തുന്നതിനോട് താത്പര്യമില്ല. സംഭവത്തിൽ ബാലാവകാശ കമ്മിഷൻ കേസെടുത്ത കാര്യം ബാലവകാശ കമ്മിഷനോട് ചോദിക്കണം.

സ്‌കൂൾ വിദ്യാർഥികളെ മറ്റ് പൊതുപരിപാടികളിൽ ഉൾപ്പെടുത്തരുതെന്ന സർക്കുലർ ഇത്തരത്തിൽ യാത്ര നടത്തുന്നതിന് മുൻപ് പുറത്തിറക്കിയതായിരിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

Last Updated : Nov 24, 2023, 10:58 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.