ETV Bharat / state

മ്യൂസിയം ലൈംഗിക അതിക്രമം: പ്രതി സന്തോഷിനെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു - മ്യൂസിയം അതിക്രമ കേസ് പ്രതിയെ കസ്റ്റഡിയില്‍ വിട്ടു

വനിത ഡോക്‌ടര്‍ക്കെതിരായി തിരുവനന്തപുരം മ്യൂസിയം പരിസരത്ത് നടന്ന ലൈംഗിക അതിക്രമ കേസില്‍ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് പ്രതിയെ വിട്ടയച്ചത്

Museum attack culprit taken into police custody  Museum attack culprit  തിരുവനന്തപുരം  Museum Sexual assault  മ്യൂസിയം ലൈംഗിക അതിക്രമ കേസ്  മ്യൂസിയം ലൈംഗിക അതിക്രമം
മ്യൂസിയം ലൈംഗിക അതിക്രമം: പ്രതി സന്തോഷിനെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
author img

By

Published : Nov 5, 2022, 3:48 PM IST

തിരുവനന്തപുരം: മ്യൂസിയം ലൈംഗിക അതിക്രമ കേസ് പ്രതി സന്തോഷിനെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതി സമാനമായി വേറെയും കുറ്റങ്ങൾ ചെയ്‌തിട്ടുണ്ടോ എന്നുകൂടി അന്വേഷിക്കാന്‍ വേണ്ടിയാണ് കസ്റ്റഡിയില്‍ വാങ്ങിയത്. മൂന്ന് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് മ്യൂസിയം പൊലീസാണ് കോടതിയിൽ അപേക്ഷ നൽകിയത്.

തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്ന് ആണ് കേസ് പരിഗണിക്കുന്നത്. പരാതിയുണ്ടോ എന്ന് മജിസ്‌ട്രേറ്റ് അഭിനിമോൾ രാജേന്ദ്രൻ ചോദിച്ചപ്പോൾ, കുറ്റം ചെയ്‌തിട്ടില്ലെന്നാണ് പ്രതി സന്തോഷിന്‍റെ മറുപടി. നേരത്തെ രണ്ട് കേസുകളിലുമായി ഏഴ്‌, 15 എന്നീ തിയതികൾ വരെയാണ് റിമാൻഡ് ചെയ്‌തത്. കുറവൻകോണത്തെ വീട് ആക്രമിച്ച കേസിലും ക്യാമറ നശിപ്പിച്ച കേസിലുമാണ് കോടതി പ്രതിയെ റിമാൻഡ് ചെയ്‌തിരുന്നത്.

READ MORE | മ്യൂസിയം വളപ്പിൽ വനിത ഡോക്ടറെ ആക്രമിച്ചതും സന്തോഷ്: പരാതിക്കാരി തിരിച്ചറിഞ്ഞു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.