ETV Bharat / state

Attingal Murder| ലഹരി വില്‍പനയില്‍ തര്‍ക്കം; മര്‍ദനമേറ്റ യുവാവ് മരിച്ചു - kerala news updates

ആറ്റിങ്ങലില്‍ യുവാക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ യുവാവ് കൊല്ലപ്പെട്ടു. ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍. മര്‍ദനത്തിന് കാരണം ലഹരി വില്‍പനയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം.

Murder attack in Attingal  Attingal Murder  ലഹരി വില്‍പനയുമായി ബന്ധപ്പെട്ട് തര്‍ക്കം  മര്‍ദനമേറ്റ യുവാവ് മരിച്ചു  ലഹരി വില്‍പന  ആറ്റിങ്ങൽ വക്കം  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala
മര്‍ദനമേറ്റ യുവാവ് മരിച്ചു
author img

By

Published : Aug 17, 2023, 11:50 AM IST

Updated : Aug 17, 2023, 12:51 PM IST

തിരുവനന്തപുരം: ലഹരി വില്‍പനയുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നുണ്ടായ ഏറ്റുമുട്ടലില്‍ യുവാവ് കൊല്ലപ്പെട്ടു. ആറ്റിങ്ങൽ വക്കം സ്വദേശി അപ്പു എന്ന ശ്രീജിത്താണ് (25) മരിച്ചത്. ഇന്നലെ രാത്രിയാണ് 10.30 ഓടെയാണ് ശ്രീജിത്തിനെ രണ്ട് പേര്‍ ബൈക്കില്‍ ആറ്റിങ്ങൽ വലിയകുന്നം സർക്കാർ ആശുപത്രിയില്‍ എത്തിച്ചത്. ശ്രീജിത്തിനെ പരിശോധനക്ക് വിധേയമാക്കിയ ഡോക്‌ടര്‍ മരണം സ്ഥിരീകരിച്ചതോടെ പൊലീസ് ആശുപത്രിയിലെത്തി ഒരാളെ കസ്റ്റഡിയിലെടുത്തു.

മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടെന്നാണ് ലഭിക്കുന്ന വിവരം. ശ്രീജിത്തിന്‍റെ ദേഹമാസകലം മര്‍ദനമേറ്റതിന്‍റെ പാടുകളുണ്ട്. കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യം ചെയ്‌തതോടെയാണ് ലഹരി വില്‍പനയുമായി ബന്ധപ്പെട്ട് രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ശ്രീജിത്തിന് പരിക്കേല്‍ക്കുകയായിരുന്നുവെന്ന് മനസിലായത്. സംഭവത്തിൽ ആറ്റിങ്ങൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്.

ഭാര്യയേയും കുഞ്ഞിനെയും കൊലപ്പെടുത്തി: ഉത്തര്‍പ്രദേശില്‍ ഭാര്യയേയും എട്ട് വയസായ കുഞ്ഞിനെയും വെട്ടിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ബദൗണ്‍ സ്വദേശിയായ അജയ്‌ എന്ന അഖിലേഷാണ് അറസ്റ്റിലായത്. ഭാര്യ ഖുശ്‌ബുവും അജയ്‌യും തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകം.

സ്വന്തം വീട്ടില്‍ പോകണമെന്ന് പറഞ്ഞതിനെ ചൊല്ലി ഖുശ്‌ബുവും അജയ്‌യും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമായത്. രാവിലെ ഉറങ്ങി കിടക്കുകയായിരുന്ന കുഞ്ഞിനെയും ഭാര്യയേയും ഇയാള്‍ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

also read: സഹോദരന്‍ ഇതര ജാതിക്കാരിയെ വിവാഹം ചെയ്‌തു, ദലിത് യുവതിക്ക് ക്രൂര മര്‍ദനം, കണ്ണില്‍ മുളകുപൊടി വിതറി പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമം

രണ്ട് വര്‍ഷം മുമ്പാണ് അജയ്‌ ഖുശ്‌ബുവിനെ വിവാഹം ചെയ്‌തത്. ഡല്‍ഹിയില്‍ ജോലി ചെയ്യുകയായിരുന്ന അഖിലേഷ് അവിടെ വച്ചാണ് ഖുശ്‌ബുവിനെ പരിചയപ്പെട്ടത്. തുടര്‍ന്ന് സൗഹൃദത്തിലായ ഇരുവരും വിവാഹിതരാകുകയായിരുന്നു. അഖിലേഷിന്‍റെ മാതാപിതാക്കള്‍ ബറേലിയയിലാണ് താമസം. ഇളയ സഹോദരിമാര്‍ക്കൊപ്പമാണ് അഖിലേഷും ഭാര്യയും താമസിച്ചിരുന്നത്. സഹോദരിമാര്‍ക്ക് മുമ്പില്‍ വച്ചാണ് ഇയാള്‍ ഭാര്യയേയും കുഞ്ഞിനെയും വെട്ടിക്കൊലപ്പെടുത്തിയത്.

മകളെ കഴുത്തറുത്ത് കൊലപ്പെടുത്തി പിതാവ്: ബന്ധുവായ യുവാവിനെ പ്രണയിച്ചതിനെ തുടര്‍ന്ന് മകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍. മഹാരാഷ്‌ട്രയിലെ നന്ദേഡ് ജില്ലയിലാണ് സംഭവം. നന്ദേഡ് കൃഷ്‌ണവാടി സ്വദേശിയാണ് അറസ്റ്റിലായത്.

മകള്‍ യുവാവിനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതില്‍ പ്രകോപിതനായാണ് പിതാവ് അരിവാള്‍ കൊണ്ട് മകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നാലെ തെളിവ് നശിപ്പിക്കാനായി ഇയാള്‍ മകളുടെ മൃതദേഹം വയലില്‍ കുഴിച്ചിട്ടു.

ആള്‍ക്കൂട്ടത്തിനിരയായ 40 കാരന്‍ മരിച്ചു: അസമിലെ ഹോജായില്‍ കന്നുകാലികളെ മോഷ്‌ടിച്ചെന്ന് ആരോപിച്ച് മര്‍ദിച്ച 40 കാരന്‍ മരിച്ചു. ഹോജായിലെ ബമുന്‍ഗാവ് പ്രദേശത്താണ് സംഭവം. ഹിഫ്‌സുര്‍ റഹ്‌മാനാണ് മരിച്ചത്. ഓഗസ്റ്റ് 12ന് രാത്രിയിലാണ് കന്നുകാലികള്‍ മോഷ്‌ടിച്ചെന്ന് ആരോപിച്ച് നാട്ടുകാര്‍ ഹിഫ്രസുര്‍ റഹ്‌മാനെ മര്‍ദിച്ചത്. സംഭവത്തിന് പിന്നാലെ അബോധാവസ്ഥയിലായ ഹിഫ്‌സുര്‍ റഹ്‌മാനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

also read: സ്‌ത്രീധന തുക പോരാ, വിവാഹത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ വരൻ പിന്മാറി; വധു ആത്‌മഹത്യ ചെയ്‌തു

Last Updated : Aug 17, 2023, 12:51 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.