തിരുവനന്തപുരം: നിലവിലുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന പി.എസ്.സി ചെയര്‍മാന്‍റെ പ്രഖ്യാപനം കേരളത്തിലെ ഉദ്യോഗാര്‍ഥികളോടുള്ള വെല്ലുവിളിയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സര്‍ക്കാര്‍ ജോലി പി.എസ്.സിയുടെ ഔദാര്യമല്ല. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ റാങ്ക് ലിസ്റ്റ് നീട്ടി നല്‍കാന്‍ പി.എസ്.സിക്ക് ബാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഉദ്യോഗാര്‍ഥികളോട് നിഷ്പക്ഷത പാലിക്കേണ്ട ചെയര്‍മാന്‍റെ വാക്കും പ്രവൃത്തിയും പദവിയുടെ നിഷ്പക്ഷതയ്ക്ക് ചേര്‍ന്നതല്ല. റാങ്ക് ലിസ്റ്റുകളെ മറികടന്ന് പിന്‍വാതില്‍ നിയമനങ്ങളും കരാര്‍ നിയമനങ്ങളും നടക്കുന്നു. ഇതു നിയന്ത്രിക്കാന്‍ പി.എസ്.സി ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. എ.കെ.ജി സെന്‍ററില്‍ നിന്നും സമ്മത പത്രം ഉള്ളവര്‍ക്കേ സര്‍ക്കാര്‍ ജോലി ലഭിക്കൂവെന്ന അവസ്ഥയാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റാങ്ക് ലിസ്റ്റ്; പി.എസ്.സി ചെയര്‍മാന്‍റെ പ്രസ്താവനക്കെതിരെ മുല്ലപ്പള്ളി - Mullappally Ramachandran
സര്‍ക്കാര്‍ ജോലി പി.എസ്.സിയുടെ ഔദാര്യമല്ല. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ റാങ്ക് ലിസ്റ്റ് നീട്ടിനല്‍കാന്‍ പി.എസ്.സിക്ക് ബാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
![റാങ്ക് ലിസ്റ്റ്; പി.എസ്.സി ചെയര്‍മാന്‍റെ പ്രസ്താവനക്കെതിരെ മുല്ലപ്പള്ളി റാങ്ക് ലിസ്റ്റ് പി.എസ്.സി മുല്ലപ്പള്ളി രാമചന്ദ്രന്‍ സര്‍ക്കാര്‍ ജോലി എ.കെ.ജി സെന്‍റര്‍ PSC chairman Mullappally Ramachandran കെ.പി.സി.സി പ്രസിഡന്‍റ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8465282-thumbnail-3x2-mullappally.jpg?imwidth=3840)