ETV Bharat / state

Mullapperiyar Tree Cut: മുല്ലപ്പെരിയാര്‍ മരംമുറി; വനംവകുപ്പില്‍ ഉന്നതതല യോഗം - വനംവകുപ്പില്‍ ഉന്നതതല യോഗം

Mullapperiyar tree cut മുല്ലപ്പെരിയാര്‍ മരംമുറി വിവാദത്തില്‍ ഉന്നതതല യോഗം വിളിച്ച് വനംവകുപ്പ്‌ മന്ത്രി എ.കെ. ശശീന്ദ്രന്‍ (Minister AK Saseendran). ബെന്നിച്ചന്‍ തോമസിന്‍റെ സസ്‌പെന്‍ഷന്‍ (Chief Wildlife Warden (CWW) Bennichan Thomas) പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തി ഐഎഫ്എസ് ഉദ്യോഗസ്ഥര്‍. (Submits memorandum to Chief Secretary)

മുല്ലപ്പെരിയാര്‍ മരംമുറി  മുല്ലപ്പെരിയാര്‍ മരംമുറി വിവാദം  വനംവകുപ്പില്‍ ഉന്നതതല യോഗം  ബേബി ഡാം മരംമുറി  baby dam tree cut  mullapperiyar tree cut  forest department meeting  mullapperiyar tamilnadu kerala controversy
മുല്ലപ്പെരിയാര്‍ മരംമുറി; വനംവകുപ്പില്‍ ഉന്നതതല യോഗം
author img

By

Published : Nov 18, 2021, 9:41 AM IST

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ മരംമുറിയുടെ (Mullapperiyar tree cut) പശ്ചാത്തലത്തില്‍ വനംവകുപ്പില്‍ ഉന്നതതല യോഗം വിളിച്ച് മന്ത്രി എ.കെ. ശശീന്ദ്രന്‍ (Minister AK Saseendran). മേഖലാ ചീഫ് കണ്‍സര്‍വേറ്റര്‍ മുതല്‍ വനം മേധാവി വരെയുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. ബെന്നിച്ചന്‍ തോമസിന്‍റെ സസ്‌പെന്‍ഷന്‍ (Chief Wildlife Warden (CWW) Bennichan Thomas) പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഐഎഫ്എസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയെ കണ്ടിരുന്നു. (Submits memorandum to Chief Secretary)

ALSO READ: Anupama's missing child: അനുപമയുടെ കുഞ്ഞിനെ കേരളത്തിലെത്തിക്കും

ഈ ആവശ്യം ഇന്നത്തെ യോഗത്തിലും ഉന്നിയിക്കും. ഐ.എഫ്എസ് ഉദ്യോഗസ്ഥര്‍ ബെന്നിച്ചനായി സമ്മര്‍ദം ചെലുത്തുന്നുണ്ട്. വിവാദ മരംമുറിയില്‍ ഫയലുകള്‍ വനംമന്ത്രിക്ക് കൈമാറിയിട്ടില്ലെന്നാണ് വനംവകുപ്പ് സെക്രട്ടറി രാജേഷ് സിന്‍ഹയുടെ വിശദീകരണം.

മരംമുറി ചര്‍ച്ചയായ തമിഴ്‌നാട് കേരള സെക്രട്ടറി തല യോഗങ്ങളില്‍ അനുമതിക്ക് തീരുമാനമെടുത്തിരുന്നില്ലെന്നും വനം മന്ത്രിക്ക് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. മരംമുറിക്ക് അനുമതി നല്‍കിയ ബെന്നിച്ചന്‍ തോമസിനെ തള്ളിയാണ് വിശദീകരണം. എന്നാല്‍ വനംവകുപ്പ് സെക്രട്ടറി കൂടി പങ്കെടുത്ത യോഗമാണ് മരം മുറി തീരുമാനിച്ചതെന്നായിരുന്നു ബെന്നിച്ചന്‍റെ നിലപാട്.

രണ്ടു സര്‍ക്കാരുകള്‍ തമ്മിലുള്ള പ്രശ്‌നത്തില്‍ സര്‍ക്കാരിന്‍റെ അറിവില്ലാതെ തീരുമാനം എടുത്തു എന്നതാണ് ബെന്നിച്ചന് എതിരായ ആരോപണം. സംഭവത്തില്‍ ചീഫ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഈ ആഴ്‌ച മുഖ്യമന്ത്രിക്ക് കൈമാറും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.