തിരുവനന്തപുരം : മുല്ലപ്പെരിയാര്‍ ബേബി ഡാമിന് താഴെയുള്ള 15 മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയതില്‍ വിവാദം. മരംമുറി തന്‍റെ അറിവോടെയല്ലെന്ന വിശദീകരണവുമായി വനം മന്ത്രി എ.കെ ശശീന്ദ്രന്‍ രംഗത്തെത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയ സംഭവത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഇന്ന് വനംവകുപ്പിന് റിപ്പോര്‍ട്ട് നല്‍കും.
രണ്ടുദിവസം മുമ്പാണ് വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പോലും അറിയാതെ മരും മുറിക്കുന്നത് സംബന്ധിച്ച് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ തീരുമാനമെടുത്തത്. തമിഴ്‌നാട് ജലവിഭവ മന്ത്രി എസ്. ദുരൈമുരുഗന്‍ നേതൃത്വം നല്‍കിയ മന്ത്രിതല സംഘം മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചതിനു പിന്നാലെയാണ് മരം മുറിച്ചുനീക്കാനുള്ള വിവാദ തീരുമാനം.
വര്‍ഷങ്ങളായുള്ള തമിഴ്‌നാടിന്‍റെ ആവശ്യം അംഗീകരിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലില്‍ കത്തയച്ചപ്പോഴാണ് മരംമുറി ഉത്തരവ് പുറത്തറിയുന്നത്. ബേബി ഡാമിലെ മരങ്ങള്‍ മുറിച്ചുമാറ്റുന്നതോടെ തമിഴ്‌നാട് ബേബി ഡാം ബലപ്പെടുത്തല്‍ ആരംഭിക്കും. ഇതിനു ശേഷം മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്താനാണ് നീക്കം.
ALSO READ : സിയാലിന്‍റെ പുതുസംരംഭം: അരീപ്പാറ വൈദ്യുത പദ്ധതി നാടിന് സമര്‍പ്പിച്ചു
അതേസമയം വിവാദ ഉത്തരവിനെതിരം പ്രതിപക്ഷം രംഗത്തെത്തി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു.