തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ബേബി ഡാം ബലപ്പെടുത്തലില്‍ ഇടപെടലുമായി കേന്ദ്ര സര്‍ക്കാര്‍. ബേബി ഡാം ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ജലവിഭവ വകുപ്പ് സെക്രട്ടറി സംസ്ഥാനത്തിന് കത്തയച്ചു. എര്‍ത്ത് ഡാം ശക്തിപ്പെടുത്തി അപ്രോച്ച് റോഡിന്‍റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കണമെന്നും കത്തില്‍ കേന്ദ്രം ആവശ്യപ്പെട്ടു.
തമിഴ്‌നാടിന്‍റെ ആവശ്യപ്രകാരമാണ് കേന്ദ്ര ഇടപെടല്‍. ബേബി ഡാം ശക്തിപ്പെടുത്തുന്നതിനായി 23 മരങ്ങള്‍ മുറിക്കണമെന്നാണ് തമിഴ്‌നാടിന്‍റെ ആവശ്യം. ഇതില്‍ 13 മരങ്ങള്‍ മുറിക്കാന്‍ കേരളം തമിഴ്‌നാടിന് അനുമതി നല്‍കിയിരുന്നു. വിവാദമായതോടെ ഉത്തരവ് മരവിപ്പിച്ചെങ്കിലും ഉത്തരവ് റദ്ദാക്കാത്ത നപടിക്ക് എതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്ന് വരുന്നത്.
also read: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്ന് മന്ത്രി കെ.കൃഷ്‌ണൻകുട്ടി
ഇക്കാര്യം പരിഗണിച്ച് വിവാദ ഉത്തരവ് റദ്ദാക്കാനാകുമോ എന്നതില്‍ സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി. എ.ജിയുടെ മറുപടി ലഭിച്ച ശേഷം മതി ഉദ്യോഗസ്ഥര്‍ക്ക് എതിരെ നിയമനടപടി എന്ന നിലപാടിലാണ് സര്‍ക്കാര്‍.