ETV Bharat / state

വായ്ക്കുള്ളിലെ ക്യാൻസർ നിർണയത്തിന് ശ്രീചിത്രയുടെ ഓറൽ സ്‌കാൻ - വായ്ക്കുള്ളിലെ ക്യാൻസർ കണ്ടുപിടിക്കാം

നിലവിൽ ടോർച്ച് ലൈറ്റ് ഉപയോഗിച്ച് വായിൽ പരിശോധന നടത്തുന്ന രീതിയാണ് വ്യാപകമായി നടത്തുന്നത്. എന്നാൽ ഇത് ശരിയായ രീതിയല്ലെന്നാണ് വിലയിരുത്തൽ. ബയോപ്‌സി നടത്താൻ സാമ്പിൾ ശേഖരിക്കാനുള്ള സ്ഥലം കണ്ടെത്തുകയും ബുദ്ധിമുട്ടാണ്. ഇവക്കെല്ലാം പരിഹാരമാണ് ഓറൽസ്‌കാൻ നൽകുന്നത്.

mouth cancer Determination through oral scan  oral scan sreechithra institute  mouth cancer finder oral scan  oral scan developed by sreechithra  ശ്രീചിത്രയുടെ ഓറൽസ്‌കാൻ  വായ്ക്കുള്ളിലെ ക്യാൻസർ  വായ്ക്കുള്ളിലെ ക്യാൻസർ കണ്ടുപിടിക്കാം  ഓറൽസ്‌കാൻ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്
ശ്രീചിത്ര
author img

By

Published : Oct 27, 2020, 11:37 AM IST

തിരുവനന്തപുരം: വായ്ക്കുള്ളിലെ ക്യാൻസർ കണ്ടെത്താൻ ഉപകരണവുമായി ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്‍റ് ടെക്നോളജി. ഓറൽസ്‌കാൻ എന്ന പേരിൽ ശ്രീചിത്ര പുറത്തിറക്കുന്ന ഉപകരണം വായ്ക്കുള്ളിലെ ക്യാൻസർ രോഗ നിർണയത്തിനും തുടർ ചികിത്സയ്ക്കും ഏറെ സഹായകമാകുന്ന ഒന്നായി മാറും.

ക്യാൻസർ ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ രോഗ നിർണയമാണ് ഏറ്റവും വലിയ വെല്ലുവിളി. രോഗ നിർണയം വൈകുന്നതു മൂലം പലർക്കും രോഗം മൂർച്ഛിച്ച ശേഷമാണ് ചികിത്സ ആരംഭിക്കുന്നത്. ഇതിനെല്ലാം പരിഹാരമാണ് ഓറൽസ്‌കാൻ. നിലവിൽ ടോർച്ച് ലൈറ്റ് ഉപയോഗിച്ച് വായിൽ പരിശോധന നടത്തുന്ന രീതിയാണ് വ്യാപകമായി നടത്തുന്നത്. എന്നാൽ ഇത് ശരിയായ രീതിയല്ലെന്നാണ് വിലയിരുത്തൽ.

ബയോപ്‌സി നടത്താൻ സാമ്പിൾ ശേഖരിക്കാനുള്ള സ്ഥലം കണ്ടെത്തുകയും ബുദ്ധിമുട്ടാണ്. ഇവക്കെല്ലാം പരിഹാരമാണ് ഓറൽസ്‌കാൻ നൽകുന്നത്. പ്രത്യേകം തയാറാക്കിയ സോഫ്‌ട് വെയർ ഉപയോഗിച്ചാണ് പ്രവർത്തനം. പൂർണമായും ഇന്ത്യയിൽ തന്നെ രൂപകൽപ്പന ചെയ്‌ത് നിർമിച്ചതാണ്. സാസ്‌കാൻ മെഡിടെക്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി സംയുക്തമായാണ് ശ്രീചിത്ര ഓറൽസ്‌കാൻ നിർമിച്ചിരിക്കുന്നത്. ഉപകരണത്തിന് ഇന്ത്യൻ പേറ്റന്‍റ് ലഭിച്ചു. അമേരിക്കൻ പേറ്റൻ്റിനായുള്ള ശ്രമം തുടരുകയാണ്. 5.9 ലക്ഷം രൂപയാണ് ഓറൽസ്‌കാനിൻ്റെ വില. ആരോഗ്യമന്ത്രി കെ.കെ ശൈലജ ഉപകരണം ഔദ്യോഗികമായി നാളെ പുറത്തിറക്കും. ശ്രീചിത്ര ഡയറക്‌ടർ ഡോ. ആശാ കിഷോർ ആദ്യ വിൽപന നടത്തും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.