തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥനെ നടുറോഡിൽ മർദിച്ച സംഭവത്തിൽ പ്രതികളുടെ ലൈസൻസ് റദ്ദാക്കാൻ നടപടികളുമായി മോട്ടോർ വാഹനവകുപ്പ്. നടുറോഡില്‍ വാഹനം നിര്‍ത്തി ക്രിമിനല്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതിനാണ് ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുന്നത്. ഇതിനായി പൊലീസിനോട് മോട്ടോര്‍ വാഹന വകുപ്പ് പ്രതികളുടെ വിവരങ്ങള്‍ തേടി.
കുഞ്ചാലുമ്മൂട് സ്വദേശികളായ ബൈക്ക് യാത്രികരായ അഷ്‌കറിനെയും അനീഷിനെയും തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെ പിടികൂടാനായിട്ടില്ല. ഇവർക്കായുള്ള തെരച്ചിൽ അന്വേഷണസംഘം ഊർജിതമാക്കിയിട്ടുണ്ട്. നീറമണ്‍കരയിലെ ട്രാഫിക് സിഗ്‌നലില്‍ വച്ച് ഹോണ്‍ മുഴക്കിയെന്ന് ആരോപിച്ചായിരുന്നു നെയ്യാറ്റിന്‍കര സ്വദേശിയായ പ്രദീപിനെ ബൈക്കിലെത്തിയ രണ്ടു യുവാക്കള്‍ ക്രൂരമായി മര്‍ദിച്ചത്.
പൊലീസില്‍ പരാതി നല്‍കി മൂന്നു ദിവസം പിന്നിട്ടിട്ടും കേസെടുക്കാതിരുന്നത് വിവാദമായിരുന്നു. വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെയാണ് കരമന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
More Read: ട്രാഫിക് സിഗ്നലിൽ ഹോൺ മുഴക്കി; നടുറോഡിൽ സർക്കാർ ഉദ്യോഗസ്ഥന് ക്രൂരമർദനം