ETV Bharat / state

ഗവർണർക്കെതിരെയുള്ള പ്രതിപക്ഷ പ്രമേയം കാര്യോപദേശക സമിതി തള്ളി

സർക്കാരും ഗവർണറും തമ്മിലുള്ള കള്ളക്കളിയാണ് പ്രമേയം തള്ളിയതിനു പിന്നിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

Motion moved by opposition leader dismissed  പ്രതിപക്ഷ പ്രമേയം  ഗവർണർക്കെതിരെയുള്ള പ്രതിപക്ഷ പ്രമേയം കാര്യോപദേശക സമിതി തള്ളി  രമേശ് ചെന്നിത്തല
രമേശ് ചെന്നിത്തല
author img

By

Published : Jan 31, 2020, 12:30 PM IST

Updated : Jan 31, 2020, 3:09 PM IST

തിരുവനന്തപുരം: ഗവർണറെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ പ്രമേയം കാര്യോപദേശക സമിതി തള്ളി. കീഴ് വഴക്കങ്ങൾക്കെതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രമേയം തള്ളിയത്. തീരുമാനത്തിൽ പ്രതിപക്ഷം രേഖാമൂലം എതിർപ്പ് അറിയിച്ചു. സർക്കാരും ഗവർണറും തമ്മിലുള്ള കള്ളക്കളിയാണ് പ്രമേയം തള്ളിയതിനു പിന്നിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വിഷയം തിങ്കളാഴ്ച സഭയിലുന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം.

സർക്കാരും ഗവർണറും തമ്മിലുള്ള കള്ളക്കളിയെന്ന് പ്രതിപക്ഷം

ഗവർണറെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് നൽകിയ പ്രമേയം ഇന്നു രാവിലെ ചേർന്ന കാര്യോപദേശക സമിതിയാണ് ചർച്ച ചെയ്തത്. സർക്കാരിനു വേണ്ടി യോഗത്തിൽ മറുപടി നൽകിയ മന്ത്രി എ.കെ ബാലൻ പ്രധാനമായും നാല് കാരണങ്ങൾ ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിന്‍റെ പ്രമേയം ചട്ടങ്ങൾക്ക് എതിരാണ്. ഗവർണർക്കെതിരെ പ്രമേയം അനുവദിക്കുന്നതിൽ കീഴ്വഴക്കമില്ല. സമയക്കുറവാണ് മറ്റൊരു കാരണം. കൂടാതെ ഇങ്ങനെയൊരു പ്രമേയം ജനങ്ങളിൽ ഗവർണറെ മഹത്വവത്കരിക്കുന്നതിന് കാരണമാകുമെന്നും മന്ത്രി എ.കെ ബാലൻ ചൂണ്ടിക്കാട്ടി. എന്നാൽ കേരള നിയമസഭ തന്നെ ഗവർണങ്ങൾക്കെതിരായ പ്രമേയം ഇതിനു മുൻപും കൊണ്ടുവന്നിട്ടുണ്ടെന്നും നിയമമന്ത്രി സ്പീക്കറെ ചോദ്യം ചെയ്യുകയാണെന്നും വ്യക്തമാക്കിയ പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തി.

കാര്യോപദേശക സമിതി റിപ്പോർട്ട് മുഖ്യമന്ത്രി സഭയിൽ അവതരിപ്പിക്കുമ്പോൾ വീണ്ടും ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം തിങ്കളാഴ്ച നോട്ടീസ് നൽകും.

Intro:ഗവർണറെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ പ്രമേയം കാര്യോപദേശക സമിതി തള്ളി . കീഴ് വഴക്കങ്ങൾക്കെതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രമേയം തള്ളിയത്. തീരുമാനത്തിൽ പ്രതിപക്ഷം രേഖാമൂലം എതിർപ്പ് അറിയിച്ചു. സർക്കാരും ഗവർണറും തമ്മിലുള്ള കള്ളിക്കളിയാണ് പ്രമേയം തള്ളിയതിനു പിന്നിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിഷയം തിങ്കളാഴ്ച സഭയിലുന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം.

വി.ഒ

ഗവർണറെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് നൽകിയ പ്രമേയം ഇന്നു രാവിലെ ചേർന്ന കാര്യോപദേശക സമിതിയാണ് ചർച്ച ചെയ്തത്. സർക്കാരിനു വേണ്ടി യോഗത്തിൽ മറുപടി നൽകിയ മന്ത്രി എ.കെ ബാലൻ പ്രധാനമായും നാല് കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രമേയം തള്ളിയത്. പ്രതിപക്ഷത്തിന്റെ പ്രമേയം ചട്ടങ്ങൾക്ക് എതിരാണ്. ഗവർണർക്കെതിരെ പ്രമേയം അനുവദിക്കുന്നതിൽ കീഴ്വഴക്കമില്ല. സമയക്കുറവാണ് മറ്റൊരു കാരണം. കൂടാതെ ഇങ്ങനെയൊരു പ്രമേയം ജനങ്ങളിൽ ഗവർണറെ മഹത്വവത്കരിക്കുന്നതിന് കാരണമാകുമെന്നും മന്ത്രി എ.കെ ബാലൻ ചൂണ്ടിക്കാട്ടി. എന്നാൽ കേരള നിയമസഭ തന്നെ ഗവർണങ്ങൾക്കെതിരായ പ്രമേയം ഇതിനു മുൻപും കൊണ്ടുവന്നിട്ടുണ്ടെന്നും നിയമമന്ത്രി സ്പീക്കറെ ചോദ്യം ചെയ്യുകയാണെന്നും പ്രതിപക്ഷം വ്യക്തമാക്കിയ പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തി.

ബൈറ്റ്
ചെന്നിത്തല.

കാര്യോപദേശക സമിതി റിപ്പോർട്ട് മുഖ്യമന്ത്രി സഭയിൽ അവതരിപ്പിക്കുമ്പോൾ വീണ്ടും ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം തിങ്കളാഴ്ച നോട്ടീസ് നൽകും. എന്നാൽ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നോട്ടീസ് വോട്ടിനിട്ട് തള്ളാനാണ് സാധ്യത.

ഇ ടി വി ഭാ ര ത്
തിരുവനന്തപുരം.
Body:.Conclusion:
Last Updated : Jan 31, 2020, 3:09 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.