ETV Bharat / state

കേരളത്തിൽ കൂടുതൽ ട്രെയിനുകൾ റദ്ദാക്കി - ട്രെയിനുകൾ റദ്ദാക്കി

മാർച്ച് 31 വരെയാണ് റദ്ദാക്കിയത്.

More trains in Kerala canceled  Kerala  കേരളത്തിലെ കൂടുതൽ ട്രെയിനുകൾ റദ്ദാക്കി  trains cancelled  ട്രെയിനുകൾ റദ്ദാക്കി  തിരുവനന്തപുരം
കേരളത്തിൽ കൂടുതൽ ട്രെയിനുകൾ റദ്ദാക്കി
author img

By

Published : Mar 20, 2020, 12:03 PM IST

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കൂടുതൽ ട്രെയിനുകൾ റദ്ദാക്കി. മാർച്ച് 31വരെയാണ് റദ്ദാക്കിയത്. എറണാകുളം-കായംകുളം മെമു, എറണാകുളം-ഗുരുവായൂർ പാസഞ്ചർ, ഗുരുവായൂർ-തൃശ്ശൂർ പാസഞ്ചർ, തൃശ്ശൂർ-കോഴിക്കോട് പാസഞ്ചർ, പുനലൂർ- ഗുരുവായൂർ പാസഞ്ചർ, കോട്ടയം വഴിയുള്ള കായംകുളം - എറണാകുളം പാസഞ്ചർ, കൊല്ലം-കന്യാകുമാരി, കന്യാകുമാരി മെമു, കൊച്ചുവേളി മംഗലൂരു അന്ത്യോദയ എക്‌സ്‌പ്രസ് എന്നീ ട്രെയിനുകൾ പൂർണമായും റദ്ദാക്കി.

മാർച്ച് 31 വരെ തിരുവനന്തപുരം -ഷൊർണ്ണൂർ വേണാട് എക്‌സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് എറണാകുളം വരെ സർവീസ് നടത്തും. ഷൊർണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വേണാട് എകസ്പ്രസ് എറണാകുളത്തും സർവീസ് അവസാനിപ്പിക്കും. എപ്രിൽ രണ്ട്‌ വരെ കോയമ്പത്തൂർ- തൃശ്ശൂർ പാസഞ്ചർ ഷൊർണൂർ വരെ മാത്രമെ സർവ്വീസ് നടത്തുകയുള്ളൂ. തൃശ്ശൂർ -കണ്ണൂർ പാസഞ്ചറിന്‍റെ സർവീസ് ഷൊർണ്ണൂരിൽ നിന്ന് കണ്ണൂർ വരെ ആയിരിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.