ETV Bharat / state

പുതിയ COVID വകഭേദം ; സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ കൂടുതൽ മുന്‍കരുതൽ

author img

By

Published : Aug 31, 2021, 8:25 PM IST

പുതിയ വകഭേദമായ സി.1.2 കണ്ടെത്തിയിരിക്കുന്നത് എട്ട് രാജ്യങ്ങളില്‍

കൊവിഡിന് പുതിയ വകഭേദം  സി.1.2  വിമാനത്താവളങ്ങളില്‍ കൂടുതൽ മുന്‍കരുതൽ  കൊവിഡ്  covid  New covid variant  covid variant  c.1.2  More precaution at airports  vaccination  വാക്സിനേഷൻ
കൊവിഡിന് പുതിയ വകഭേദം; സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ കൂടുതൽ മുന്‍കരുതൽ

തിരുവനന്തപുരം : കൊവിഡിന്‍റെ അതിതീവ്ര വ്യാപനശേഷിയുളള വൈറസ് വകഭേദം വിവിധ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ ജാഗ്രത കര്‍ശനമാക്കി. കൊവിഡിന്‍റെ പുതിയ വകഭേദം സി.1.2 കണ്ടെത്തിയതിനെ തുടന്നാണ് മുന്‍കരുതലിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.

നിലവില്‍ എട്ട് രാജ്യങ്ങളിലാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകളും യാത്രക്കാരും എത്തുമ്പോള്‍ വിമാനത്താവളങ്ങളില്‍ പ്രത്യേക പരിശോധന നടത്തും.

ഇതിനുശേഷവും ഈ രാജ്യങ്ങളില്‍ നിന്നെത്തിയവരെ പ്രത്യേകം നിരീക്ഷിക്കാനും ചൊവ്വാഴ്‌ച ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി.

പുതിയ വകഭേദം അതിതീവ്ര വ്യാപന ശേഷിയുള്ളത്

അതിതീവ്ര വ്യാപന ശേഷിയുളളതാണ് പുതിയ വക ഭേദമായ സി.1.2. ദക്ഷിണാഫ്രിക്കയിലാണ് ആദ്യമായി ഈ വൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞത്.

പിന്നീട് ന്യൂസിലാന്‍ഡ്, പോര്‍ച്ചുഗല്‍ അടക്കം ഏഴ് രാജ്യങ്ങളില്‍ കൂടി കണ്ടെത്തി. ഇതുവരെ തിരിച്ചറിഞ്ഞവയില്‍ ഏറ്റവുമധികം ജനിതക വ്യതിയാനം വന്ന വകഭേദം ആണിത്. 2019 ല്‍ വുഹാനില്‍ കണ്ടെത്തിയ ആദ്യ വൈറസില്‍നിന്ന് ഏറെ വ്യത്യസ്തമാണിത്.

ALSO READ: സംസ്ഥാനത്ത് 30,203 പേര്‍ക്ക് കൂടി COVID 19 ; 115 മരണം

കൊവിഡ് വാക്‌സിന്‍ പ്രതിരോധത്തെ തകര്‍ക്കാന്‍ കഴിയുന്നതാണ് പുതിയ വകഭേദമെന്ന് ശാസ്ത്ര ലോകത്തിന് സംശയമുണ്ട്. അതിനാല്‍ ഈ വകഭേദത്തെപ്പറ്റി കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

അതീവ ഗുരുതരമായ സ്ഥിതിയുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് സംസ്ഥാനത്ത് ജാഗ്രത വേണമെന്ന് അവലോകന യോഗം തീരുമാനിച്ചത്.

വാക്‌സിനേഷൻ ത്വരിതപ്പെടുത്തും

സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന വാക്‌സിനേഷന് വേഗത കൂട്ടാനും അവലോകന യോഗത്തില്‍ തീരുമാനമായി. 60 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം.

കൂടാതെ സെപ്‌റ്റംബര്‍ ആദ്യ ആഴ്‌ച കൊണ്ടുതന്നെ 18 വയസിന് മുകളിലുള്ളവരുടെ ഒന്നാം ഡോസ് പൂര്‍ത്തിയാക്കണമെന്നും അവലോകന യോഗത്തില്‍ തീരുമാനമായി.

ആരോഗ്യപ്രവർത്തകരുടെ യോഗം നാളെ ചേരും

പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വരുത്തേണ്ട മാറ്റം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ വിദഗ്‌ധരുടെ പ്രത്യേക യോഗം നാളെ സര്‍ക്കാര്‍ വിളിച്ചിട്ടുണ്ട്.

എല്ലാ മെഡിക്കല്‍ കോളജുകളിലെയും കൊവിഡ് ചികിത്സാനുഭവമുള്ള പ്രധാന ഡോക്‌ടര്‍മാര്‍, ചികിത്സാപരിചയം ഉള്ള സ്വകാര്യ ആശുപത്രി ഡോക്‌ടര്‍മാര്‍, രാജ്യത്തെ പ്രമുഖ വൈറോളജിസ്റ്റുകള്‍, ആരോഗ്യ വിദഗ്‌ധര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് യോഗം.

ഈ യോഗത്തിന് ശേഷമാകും പ്രതിരോധ പ്രവര്‍ത്തനത്തിലെ മാറ്റം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.