തിരുവനന്തപുരം: മോൻസൺ മാവുങ്കലിന്‍റെ കയ്യിലുള്ള പുരാവസ്തു ശേഖരത്തെ കുറിച്ച് അന്വേഷിക്കുമെന്ന് പുരാവസ്തു വകുപ്പിന്‍റെ ചുമതലയുള്ള മന്ത്രി അഹമ്മദ് ദേവർകോവിൽ. ക്രൈംബ്രാഞ്ച് നിർദേശത്തെ തുടർന്നാണ് നടപടി. മോൻസണിന്‍റെ കയ്യിലുള്ളത് പുരാവസ്തുക്കൾ അല്ലെന്നും വ്യാജ നിർമ്മിതികൾ ആണെന്നും മന്ത്രി പറഞ്ഞു.
ആവശ്യമെങ്കിൽ മോൻസണിന്‍റെ വീട്ടിലെത്തി പുരാവസ്തുവകുപ്പ് പരിശോധന നടത്തും. ഇത് സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര ആർക്കിയോളജി വകുപ്പിന് കൈമാറുമെന്നും മന്ത്രി അറിയിച്ചു. അതിനിടെ, ശില്പങ്ങൾ വാങ്ങിയശേഷം മോൻസൺ പണം നൽകാതെ കബളിപ്പിച്ചെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് കേസെടുത്തു.
കോവളത്ത് കരകൗശല നിർമ്മാണം നടത്തിയിരുന്ന തിരുവനന്തപുരം സ്വദേശി സുരേഷാണ് പരാതി നൽകിയത്. ശിൽപം നൽകിയ വകയിൽ 70 ലക്ഷം രൂപ കിട്ടാൻ ഉണ്ടെന്നും സുരേഷ് പരാതിയിൽ പറയുന്നു.
read more: കനിയേണ്ടത് സർക്കാർ: ഫിറ്റ്‌നസ്, പെർമിറ്റ്, ലേണേഴ്‌സ് ലൈസൻസ് കാലാവധി ഇന്ന് അവസാനിക്കുന്നു