തിരുവനന്തപുരം: വയനാട് മുട്ടിൽ ഉൾപ്പെടെ നടന്ന മരം മുറിയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യവുമായി യുഡിഎഫ്. നിലവിലെ അന്വേഷണം കൊണ്ട് സത്യം പുറത്തു വരില്ലെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ പറഞ്ഞു.
ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് വ്യാഴാഴ്ച സംസ്ഥാനത്തെ ആയിരം കേന്ദ്രങ്ങളിൽ സർക്കാർ ഓഫിസുകൾക്ക് മുന്നിൽ ധർണ നടത്തുമെന്ന് ഹസൻ അറിയിച്ചു. സിപിഎം സ്വർണക്കള്ളക്കടത്ത് നടത്തിയപ്പോൾ സിപിഐ വനംകൊള്ള നടത്തി. കർഷകരെ സഹായിക്കാനെന്ന പേരിൽ വനം കൊള്ള നടത്താനുള്ള പഴുതിട്ടാണ് മരം മുറി ഉത്തരവിറക്കിയതെന്നും ഹസൻ ആരോപിച്ചു.
Also Read: നേട്ടത്തോടെ തുടങ്ങി ഇന്ത്യൻ ഓഹരി വിപണി
പെരിയ ഇരട്ടക്കൊലപാതകക്കേസിലെ പ്രതികളുടെ ഭാര്യമാർക്ക് ജോലി നൽകിയത് യാദൃശ്ചികമല്ല. ആസൂത്രിതമാണ്. കൊലയാളികൾക്കും കുടുംബങ്ങൾക്കും സിപിഎം സംരക്ഷണം നൽകുമെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്നും ഹസൻ പറഞ്ഞു.