തിരുവനന്തപുരം: കൊവിഡ് 19 പശ്ചാത്തലത്തിൽ വിദേശമദ്യശാലകൾ പൂട്ടില്ലെന്ന് മന്ത്രി ടി.പി രാമകൃഷ്‌ണൻ. മദ്യശാലകൾ തുറന്നു പ്രവർത്തിക്കുന്നതു കൊണ്ട് പ്രശ്‌നമുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മദ്യം വാങ്ങാനുള്ള നീണ്ട നിര ഒഴിവാക്കും. ക്യൂ നിയന്ത്രണ വിധേയമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ആവശ്യമുള്ള സ്ഥലങ്ങളിൽ തിരക്ക് നിയന്ത്രിക്കുന്നതിന് കരാർ അടിസ്ഥാനത്തിൽ സുരക്ഷ ജീവനക്കാരെ നിയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കട കമ്പോളങ്ങൾ തുറന്നു പ്രവർത്തിപ്പിക്കുകയെന്നതാണ് സർക്കാർ നിലപാട്. ആളുകൾ കൂട്ടം ചേരുന്നതിന് മാത്രമാണ് നിയന്ത്രണമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.