ETV Bharat / state

കേരള വര്‍മ്മ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ് : കെ എസ് യുവിന്‍റേത് സമരാഭാസമെന്ന് മന്ത്രി ആര്‍ ബിന്ദു - KSU

Minister R Bindu about KSU Protests |തൃശൂർ കേരള വര്‍മ്മ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്‍റെ പേരില്‍ തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ആക്രമിക്കാൻ ശ്രമിക്കുന്ന കോണ്‍ഗ്രസ് - കെ എസ് യു നീക്കങ്ങള്‍ക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്‍റെ വാര്‍ത്താക്കുറിപ്പ്

കേരള വര്‍മ്മ കോളേജ്  കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ്  കേരള വര്‍മ്മ കോളേജ് വിഷയത്തിൽ മന്ത്രി ആര്‍ ബിന്ദു  കെ എസ് യു  Minister R Bindu  Kerala Varma College  College Union Election  Congress  കോണ്‍ഗ്രസ്  KSU
Kerala Varma College Union Election Minister R Bindu strongly criticized KSU and Congress action
author img

By ETV Bharat Kerala Team

Published : Nov 8, 2023, 5:27 PM IST

തിരുവനന്തപുരം : കേരള വര്‍മ്മ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ പേരില്‍ തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ആക്രമിക്കാനുള്ള കെ എസ് യു, കോണ്‍ഗ്രസ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു(Minister R Bindu strongly criticized KSU and Congress).

കേരള ചരിത്രത്തിലെ ഏറ്റവും മോശമായ സമരാഭാസമാണ് തൃശൂര്‍ കേരളവര്‍മ്മ കോളജിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പിന്‍റെ പേരില്‍ കെ എസ് യു നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്‍റെ ജാള്യത മറച്ചുവയ്ക്കാ‌ന്‍ വകുപ്പുമന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുന്നത് അപഹാസ്യമാണ്.

കേരള വര്‍മ്മ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, കെ എസ് യുവിന്‍റേത് സമരാഭാസമാണ്. സംസ്ഥാനത്തെ കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പുകളുടെ ചുമതല പൂര്‍ണമായും അതാത് കോളജുകളില്‍ ചുമതലപ്പെടുത്തുന്ന റിട്ടേണിംഗ് ഓഫിസര്‍മാര്‍ക്കാണ്. അപാകതകള്‍ ആരോപിക്കപ്പെടുന്ന പക്ഷം അവ സര്‍വകലാശാലാ അധികൃതരുടെ ശ്രദ്ധയില്‍ രേഖാമൂലം കൊണ്ടുവന്ന് പ്രശ്‌ന പരിഹാരം തേടാവുന്നതാണ്. നീതിന്യായ സംവിധാനങ്ങളെ സമീപിക്കാനുള്ള അവകാശവും പരാതിക്കാര്‍ക്കുണ്ട്.

സര്‍വകലാശാല ചട്ടങ്ങളനുസരിച്ച് പ്രവര്‍ത്തിക്കുകയും തെരഞ്ഞെടുപ്പുകളടക്കമുള്ള ജനാധിപത്യ നടപടികളുടെ ചുമതല വഹിക്കുകയും ചെയ്യുന്ന ഒരു കലാലയത്തിലെയും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ മന്ത്രിയെന്ന നിലയ്ക്ക് ഇടപെടേണ്ടതില്ല. അങ്ങനെ ഇടപെട്ടിട്ടുമില്ല. മന്ത്രിയെന്ന നിലയ്ക്ക് ഇതുസംബന്ധിച്ച് ഒരു പരാതിയും ലഭിച്ചിട്ടുമില്ലെന്നും അവര്‍ വ്യക്തമാക്കി.

വ്യാജമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനുമുമ്പ് അന്ന് പ്രിന്‍സിപ്പലിന്‍റെ ചുമതല വഹിച്ച കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ നേതാവായ അധ്യാപികയോടെങ്കിലും അന്വേഷിക്കാമായിരുന്നു. വകുപ്പുമന്ത്രി വിഷയത്തില്‍ ഇടപെട്ടു എന്ന് ആരോപണമുന്നയിക്കുന്നവര്‍ എപ്രകാരം ഇടപെട്ടുവെന്ന് തെളിവുസഹിതം പറയണം. കോളജ് കവാടത്തിനുമുന്നില്‍ കെ എസ് യു സംസ്ഥാന അദ്ധ്യക്ഷന്‍ തുടങ്ങിയ നിരാഹാരം നിര്‍ത്തി പോയതെന്തിനെന്ന് പറയണമെന്നും ബിന്ദു ആവശ്യപ്പെട്ടു.

ALSO READ: കേരളവർമ്മ കോളജ് തെരഞ്ഞെടുപ്പ് : വോട്ടെണ്ണൽ അട്ടിമറിക്ക് പിന്നിൽ മന്ത്രിമാരുടെ ഗൂഢാലോചനയെന്ന് കെഎസ്‌യു

കേരള വര്‍മ്മ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദുവിന്‍റെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്ന് കെ എസ് യു ആരോപിച്ചിരുന്നു. ഇതിനുശേഷമാണ് കെ എസ് യു പ്രവർത്തകർ മന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.